Tuesday, December 31, 2019

അക്കിത്തം എന്ന മഹാനുഭാവൻ

അക്കിത്തത്തിന്റെ കാവ്യ സപര്യയിലൂടെ
അക്കിത്തം എന്ന മഹാനുഭാവൻ


'ശരിക്കു ചിന്തിച്ചാൽ ജനിച്ചു ഞാനെന്നു
ശഠിക്കുവാനില്ല തെളിവൊന്നും'

      നരനായിങ്ങനെ എന്ന കവിതയിൽ അക്കിത്തം കുറിച്ചിട്ട ആശങ്ക. ഇത് ഇന്ന് അസ്ഥാനത്തായി. സാഹിത്യത്തിന്റെ രാജസിംഹാസനമായ ജ്ഞാനപീഠത്തിൽ ഉപവിഷ്ഠനായപ്പോൾ ചരിത്രത്തിന്റെ താളുകൾ സുവർണ്ണ ലിപികളിലാണ് അദ്ദേഹത്തിന്റെ നാമം ആലേഖനം ചെയ്തിരിക്കുന്നത്. ഭാരതത്തിൽ ഒരു എഴുത്തുകാരനുള്ള പരമാദരമായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വാർത്ത അറിഞ്ഞപ്പോൾ നിത്യനിർമലമായ പുഞ്ചിരി മാത്രമായിരുന്നു അക്കിത്തത്തിന്റെ മുഖത്ത്.

മനുഷ്യന്റെ ദൈനംദിന യാതനകളെപ്പറ്റിത്തന്നെയാണ് അക്കിത്തത്തിന് ഏറെയും പറയാനുള്ളത്. അന്യവത്കരണം എന്ന മാർക്‌സിയൻ ചരിത്രവിശകലനരീതിയുപയോഗിച്ച് വിവരിക്കാവുന്ന മട്ടിൽ നിന്ദ്യനും നിസ്വനും നിരാകൃതനുമാണ് അക്കിത്തം കവിതയുടെ കേന്ദ്രത്തിൽത്തന്നെയുളള മനുഷ്യൻ.

ചങ്ങമ്പുഴ, മലയാളകവിതയ്ക്കു സമ്മാനിച്ച അതിമാർദവത്തിന്റെയും അതിമാധുര്യത്തിന്റെയും കസവുപിടിപ്പിച്ച കാവ്യനർത്തകീ വസ്ത്രത്തിൻ നിന്നും നമ്മുടെ കവിത പുറത്തു കടന്നത് ഇടശ്ശേരിയുടേയും വൈലോപ്പിള്ളിയുടേയും എൻ.വി.യുടേയും ബാലാമണിയമ്മയുടെയും അക്കിത്തത്തിന്റെയും പരുക്കൻ കാവ്യശൈലിയിലൂടെയാണ്. തൂനിലാവിൽ നിന്ന് പൊരിവെയിലിലേക്കും 'പൂവണി നടക്കാവു' കളിൽ നിന്ന് 'ചെളിക്കുഴമ്പണിവരമ്പു' കളിലേക്കുമുള്ള കാവ്യഭാവനയുടെയും കാവ്യഭാഷയുടെയും വഴിമാറി നടപ്പുകൂടിയായിരുന്നു അത്. ഗദ്യത്തിൽ നിന്ന് ഏറെയൊന്നും ഭിന്നമല്ലാത്ത പദ്യമാണവരെഴുതിയത്. പതഞ്ഞൊഴുകുന്ന ദ്രവത്വത്തെക്കാൾ മുറുകിക്കുറുകിയ ഖരത്വമാണതിനുള്ളത്.

    ഭൂതദയ, കാരുണ്യം, കണ്ണീരിന്റെ അന്വേഷണം, മൂല്യബോധം എന്നിവയാവണം കവിതയുടെ ലക്ഷ്യമെന്ന് കാവ്യഗുരു ഇടശ്ശേരി പഠിപ്പിച്ച കാവ്യകലയുടെ ഒന്നാം പാഠം കവിതയെഴുതാനിരിയ്ക്കുമ്പോഴെല്ലാം അക്കിത്തം അനുസ്മരിക്കാറുണ്ടായിരുന്നു. ഹൃദയത്തിലേക്ക് നോക്കി എഴുതു എന്ന് അദ്ദേഹം തന്നെ അദ്ദേഹത്തോട് പറയുമായിരുന്നു. അവനവന്റെ ഹൃദയമാണ് അവനവന്റെ ആത്മാർത്ഥത.

    ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ അവന്റെ എല്ലാ ശക്തി ദൗർബല്യങ്ങളോടും കൂടി ദർശിച്ച മഹാകവിയാണ് അക്കിത്തം. വി.ടി.യുടെ സാമുദായിക പരിഷ്‌കരണ പ്രസ്ഥാനത്തിലാരംഭിച്ചതാണ് അക്കിത്തത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതം. ആദ്യകാലത്ത് അക്കിത്തത്തിന്റെ കാവ്യദർശനം, ആധുനിക മനുഷ്യനെ തിരഞ്ഞുള്ള യാത്രയായിരുന്നു. 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു' എന്ന വി.ടി.യുടെ വചനം പിന്തുടർന്ന് ഒരു ഘട്ടത്തിൽ അക്കിത്തത്തിലെ കവി വിഹ്വലമായ ഒരാത്മദർശനത്തിലെത്തിച്ചേരുന്നുണ്ട്.

   മനുഷ്യന്റെ സാമൂഹികവും ആത്മീയവുമായ വിമോചനമായിരുന്നു അക്കിത്തം കവിതകളുടെ രാഷ്ട്രീയാന്വേഷണത്തിന്റെ കാതൽ. അതിന് ഏതു കാലത്തും വളരെ പ്രസക്തമായ ഭൗതികവും ആത്മീയവുമായ മനുഷ്യദർശനങ്ങളുടെ ഒരു സവിശേഷ സമന്വയം അദ്ദേഹം തന്റെ കവിതകളിലൂടെ സൃഷ്ടിച്ചെടുത്തു. കമ്മ്യൂണിസവും കാൾ മാർക്‌സും വേദോപനിഷത്തുകളും ഇതിഹാസങ്ങളും വേദവ്യാസനുമൊക്കെ ആ മനുഷ്യാത്മീയതയ്ക്ക് വേണ്ടിയുള്ള സത്യാന്വേഷണത്തിൽ അക്കിത്തത്തിനു പാഠപുസ്തകങ്ങളായിത്തീർത്തിട്ടുണ്ട്.

   ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ നിബന്ധിക്കപ്പെട്ടിരിക്കുന്നത് നിരുപാധികമായ സ്‌നേഹത്തിലാണ് എന്ന സമഗ്രബുദ്ധധർമ്മത്തിലെത്തിച്ചേരാനാണ് അക്കിത്തത്തിന്റെ കവിത ഇത്രയും കാലം സഞ്ചരിച്ചുപോന്നിട്ടുള്ളത്. മറ്റൊരു ജീവനെ സ്‌നേഹിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നുള്ളു എന്ന ബുദ്ധതത്ത്വത്തെ മുൻനിർത്തി കുമാരനാശാനെപ്പോലെ അക്കിത്തവും തന്റെ ജീവിതം സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവുമാക്കിത്തീർത്തു.

തകർന്നടിഞ്ഞു പോയ സ്വതന്ത്രഭാരതമെന്ന ഭാവനയെ ആദർശാത്മകഭൂതകാലം കൊണ്ട് ആദേശം ചെയ്യാൻ ശ്രമിച്ച കവികളിലൊരാളാണ് അക്കിത്തം. എന്നാൽ ഈ ആദർശാത്മക ഭൂതകാലം ആദ്യകാലത്ത് ഗുപ്തമായിരുന്നെങ്കിൽ പിൽക്കാലത്ത് അത് 'ഇന്ത്യൻ തത്വചിന്ത' യുടെ രൂപത്തിൽ കവിതകളിൽ പ്രകടമാകുന്നത് കാണാം ആയതിനാൽ അക്കിത്തത്തിന്റെ ആദർശാത്മക ഭൂതകാലം ഇന്ത്യൻ തത്വചിന്തയുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ കവിതകളിൽ പ്രതിനിധീകരിക്കപ്പെടുന്നത്.

               ഒ.വി. വിജയനെപ്പോലെ മറ്റൊരു ഇതിഹാസകാരനാണ് അക്കിത്തം. ജ്ഞാനതൃഷ്ണ, നിരീക്ഷണം, അപഗ്രഥനസ്വഭാവം, തത്ത്വവിചാരം, ശാസ്ത്രജ്ഞാനം എന്നിവയെല്ലാം കൂടിക്കലർന്ന കവിയുടെ വ്യക്തിത്വത്തിന്റെ സ്വയംചിത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ഇതിന്റെ പശ്ചാത്തലം നാം പിന്നിട്ട രണ്ടു മൂന്ന് വ്യാഴവട്ടങ്ങളുടെ ചരിത്രമാകയാൽ ഈ കാലഘട്ടത്തിൽ ജീവിച്ച ഏതൊരാളുടേയും പ്രാഥമിക മാനസികഭാവങ്ങളുമായി കവിയുടെ ചിത്രത്തിന് സാദൃശ്യമുണ്ട്. അതുകൊണ്ട് കവിയുടെ ചിത്രം സങ്കീർണമായ ജീവിതത്തിന്റെ എല്ലാ അടിയൊഴുക്കുകളും ഉൾക്കൊണ്ട ഇരുപതാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ ചിത്രമായും രൂപാന്തരപ്പെടുന്നു എന്ന് എൻ.പി മുഹമ്മദ് കവിതയുടെ അവതാരികയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

    മലയാളകവിതയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിൽ പാലമായി നിന്ന അക്കിത്തം അച്യുതൻ നമ്പൂതിരി സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 55-ാം ജ്ഞാനപീഠപുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിക്കുന്നത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. സാഹിത്യകാരി പ്രതിഭാറായ് അധ്യക്ഷയായ സമിതി ഏകകണ്ഠമായാണ് അക്കിത്തത്തെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

     എഴുതിയ 55 പുസ്തകങ്ങളിൽ നാല്പത്തിയഞ്ചും കാവ്യസമാഹാരങ്ങൾ ഇവ കൂടാതെ ചെറുകഥകളും നാടകവും ലേഖനങ്ങളും ബാലസാഹിത്യവും എഴുതിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലും 'ഉണ്ണി നമ്പൂതിരി', 'മംഗളോദയം', 'യോഗക്ഷേമം' എന്നിവയിൽ പത്രപ്രവർത്തകനായും ജോലി ചെയ്തു. രണ്ടു തവണ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മൂർത്തീദേവിപുരസ്‌കാരം, വയലാർ അവാർഡ്, മാതൃഭൂമി പുരസ്‌കാരം, കബീർസമ്മാൻ തുടങ്ങിയ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള അക്കിത്തത്തെ 2017-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

'വെളിച്ചം ദുഃഖമാണുണ്ണീ
തമസല്ലോ സുഖപ്രദം' 

എന്ന് സമകാലിക യുഗദുഃഖങ്ങളിൽ മുഴുകിനിന്നുകൊണ്ട് ഒരു കറുത്ത ഉപനിഷത്ത് ഉച്ചരിക്കേണ്ടി വന്നപ്പോൾ അത് പ്രതിലോമപരമായിരുന്നില്ല എന്നറിയണമെങ്കിൽ ആ വരികളുടെ മുന്നിലുള്ള വരികൾ കൂടി ആഴത്തിൽ വായിക്കണം. പോരാളിയും സന്ന്യാസിയും ഒരാളിൽ ഒന്നിച്ചതിന്റെ ഋഷിദർശനമാണ് അക്കിത്തം കവിത. 


Monday, December 30, 2019

എന്റെ ക്ലാസ്സ്‌ മുറി

എൻ്റെ ക്ലാസ്  മുറി


ക്ലാസ്സ് മുറി എന്നും ഒരു സുഗന്ധമുള്ള ഓർമ്മയാണ്. അവിടുത്തെ അനുഭവങ്ങൾ എന്നും ഉള്ളിൽ തട്ടി നിൽക്കും. കാലങ്ങൾ പിന്നിട്ടാലും ഒരുവട്ടം കൂടി തന്റെ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹിച്ച കവിയിൽ നിന്നും വ്യത്യസ്തരല്ല നാം ഓരോരുത്തരും.

എന്റെ സഹപാഠികളെ, അദ്ധ്യാപകരെ എല്ലാം പരിചയപ്പെട്ട ഇടമാണ് ക്ലാസ്സ് മുറി. നല്ല സൗഹൃദങ്ങൾ കിട്ടി, പ്രഗത്ഭരായ അദ്ധ്യാപകരുടെ സഹവർത്തിത്വം കിട്ടി. ഇതിലും വലുതായി എന്താണ്. ഒരു സർവകലാശാല നൽകുന്ന ബിരുദത്തിന് ഉപരിയാണിത്. കലാലയത്തിന്റെതായ അനുഭവ വിശേഷങ്ങൾ സായാഹ്ന ക്ലാസ്സുകൾക്ക് അവകാശപ്പെടാനില്ലെങ്കിലും നാലു ചുമരുകൾക്കുള്ളിൽ തീർത്ത അറിവിന്റെയും സൗഹാർദ്ദത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾക്ക് പകരം വയ്ക്കാനാകില്ല.

സാധാരണ ക്ലാസ്സ് അവസാനിക്കുമ്പോൾ പൂർണ്ണ വിരാമം പോലെ അനുഭവങ്ങൾ എഴുതാറുണ്ട് .എന്നാൽ  പാതി വഴിയിൽ വച്ച് എഴുതുമ്പോൾ  അത് അപൂർണ്ണമല്ലേ എന്ന ഒരു സംശയം ബാക്കിയാവുന്നു . എല്ലാ ക്ലാസ്സിലേയും കുട്ടികൾ ഏകദേശം ഒരേ തരക്കാരാകും , ഒരേ നിലയിലുള്ളവരാകും. എന്നാൽ ഇവിടെ പല മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ പല നിലയിൽ പ്രവർത്തിച്ചവർ, വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ, ഓരോരോോ പ്രായത്തിലുള്ളവർ ... ഇങ്ങനെ പോകുന്നു ആ ശ്രേണി.

ഈ അനുഭവക്കുറിപ്പ് എങ്ങനെ വേണമെങ്കിലും എഴുതാം. ഇവിടുത്തെ അദ്ധ്യാപകരുമായും സഹപാഠികളുമായും ഉള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയെപ്പറ്റി ... ഇവിടെ കേട്ട .. ഇവിടെ മാത്രം കേട്ട അറിവുകളെപ്പറ്റി... പ്രോത്സാഹനത്തെ... അഭിനന്ദനങ്ങളെ... നൂതന കാഴ്ചപ്പാടുകളെ.. വ്യത്യസ്ത അനുഭവങ്ങളെപ്പറ്റി... അങ്ങനെയങ്ങനെ എന്തൊക്കെ... പക്ഷേ ഞാൻ പടിയിറങ്ങുന്ന ദിനത്തെ ഭാവന ചെയ്തുകൊണ്ട് ഒരു തിരിഞ്ഞുനോട്ടം നടത്താൻ പോവുകയാണ്. ഒരു പഴയ ഓർമ്മക്കുറിപ്പിന്റെ  ശീലിൽ...

വേർപാട് വേദനയാണ് ഈ ക്ലാസ്സ് മുറിയോട് വിടപറയുവാൻ ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം...

ജീവിതത്തെ തൊട്ടുരുമ്മിക്കടന്നു പോയവർ, മനസ്സിന്റെ മൃദുവായ ഏതോ കോണിൽ സ്വയം കടന്നിരുന്നവർ, സ്‌നേഹംകൊണ്ട് കടപ്പെടുത്തിയവർ, വേർപാടുകൊണ്ട് വേദനിപ്പിച്ചവർ, അകലെയായിരുന്നെങ്കിലും അടുത്തുണ്ടെന്ന് തോന്നിച്ചവർ - അവരോരുത്തരും എന്നിവശേഷിപ്പിച്ച ഓർമ്മകളുടെ സുഗന്ധവും, അനുഭവങ്ങളുടെ മാധുര്യവും കേട്ടതും കേൾക്കാത്തതുമായ മൊഴികളുടെ ലാവണ്യവും പേറി ഞാൻ ഈ പടവുകൾ ഇറങ്ങുന്നു.

"സ്‌നേഹാർദ്രമൂകം വിടപറയാൻ 
നിൻ നേർക്കു നീളും നിറമിഴിയേതോ?
വരവേൽക്കയായ് ഏകാന്ത വീഥി!
പഥികാ, വരൂ, വരൂ,
പകലും മറഞ്ഞു!......"
സ്‌നേഹത്തിന്റെ പർണ്ണശാലയിൽ യാത്രാമൊഴി ചൊല്ലി ഞാനിറങ്ങുകയായി. കൈയ്യിൽ അറിവിന്റെ തീർത്ഥവും മനസ്സിൽ ഓർമ്മതൻ ചെപ്പുമായി പടിയിറങ്ങുമ്പോൾ ഹൃദയമാം ഇടയ്ക്കയിൽ നെടുവീർപ്പിന്റെ ശീലുകൾ ഉയരുന്നു.

സ്മൃതിപഥങ്ങളിലെവിടെയോ ഒരു രജതരേഖപോലെ പോക്കുവെയിൽ മായുന്നു. പൊയ്‌പ്പോയ വർഷങ്ങളുടെ നിനവുകളും വരും കാലങ്ങളുടെ നിറമാർന്ന കിനാവുകളും നിറഞ്ഞ മനസ്സോടെ  ഏറ്റു വാങ്ങിക്കൊണ്ട് ഞാൻ യാത്രയാകുന്നു.... നമ്മുടെയെല്ലാം മനസ്സിലെ നടുമുറ്റങ്ങളിൽക്കൂടി തന്നെ നടന്നു നീങ്ങുന്നു .
"നന്ദി! എൻ ജീവിതമേ നന്ദി! - നീ തന്നതിനെല്ലാം നന്ദി!"

ചങ്ങാതി,
പ്രതിഫലനങ്ങളുടെ ഇരുണ്ട വെളിച്ചമെങ്കിലുമെത്താത്ത ഇടവഴികളുണ്ടാകാറില്ല.....! പുലരിയുടെ ഓരോ പൊൻവെളിച്ചവും ഇരുട്ടിന്റെ കോട്ടകൾ തകർത്തെറിയുമ്പോൾ നാം കണ്ട സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ നമുക്കു കഴിയട്ടെ.......!

യാത്രയാകുമ്പോൾ അറിയുന്നു ഞാൻ, കാലമെനിക്കു മുമ്പേ പടികളിറങ്ങുന്നുവെന്ന്. മനസ്സിലിനി ഒരേയൊരാശ.
''തിരിഞ്ഞൊന്നു നോക്കട്ടെ, ഒരു വട്ടം കൂടി'' എങ്കിലും ഏതോ വിമൂകമായൊരു നൊമ്പരം പിൻവിളിക്കുന്നു.... അത് നിഴൽ നഷ്ടപ്പെട്ടവന്റെ നിലവിളിയായിരുന്നു !!!
''ഇത്രവേഗം പിരിയുവാനാണെങ്കിലെന്തിനാണു നാം, മൊന്നിച്ചതിങ്ങനെ''

Sunday, December 29, 2019

ഒരു ചലച്ചിത്ര ആസ്വാദനം...


Take Off എന്ന ചിത്രത്തെ 'കുറിച്ച്'..



ചില പുസ്തകങ്ങളുണ്ട് അവ വായിച്ചില്ലെങ്കിൽ അക്ഷരങ്ങളെ സ്നേഹിക്കുന്നവനു അതൊരു വിങ്ങലാണ്…

അത് പോലെയാണ് ചില സിനിമകളും.. കാണാതിരുന്നാൽ, അനുഭവിക്കാതിരുന്നാൽ ഒരു നഷ്ടമായി തോന്നും.. ടേക്ക് ഓഫ് എല്ലാ അർത്ഥത്തിലും അങ്ങെനയൊരു സിനിമയാണ്. ആദ്യമേ പറയട്ടെ..

നഷ്ടമാക്കരുത്…

കഴിഞ്ഞ iffk യിൽ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു ക്ലാഷ്.പ്രമേയത്തിലും അവതരണത്തിലുമൊക്കെ വേറെ ഏതൊ തലത്തിൽ നിൽക്കുന്ന ഒരു ചിത്രം.. ഒരു പക്ഷേ അഭ്യന്തര കലാപങ്ങളുടെ കൊടും യാഥാർത്ഥ്യങ്ങൾ രണ്ടു സിനിമയിലും വരച്ചുകാട്ടിയിട്ടുണ്ട് എന്ന കാരണമാകാം Take off എന്നെ ക്ലാഷ് നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു..

Clash നൊപ്പം ഒരിക്കലും വരില്ലങ്കിലും പ്രമേയത്തിലും വ്യക്തമായ സാമ്യതയില്ലെങ്കിലും അത്രയ്ക്ക് അസാധാരണമായ ഒരു സിനിമയെ നല്ല രീതിയിൽ ഓർത്തെടുക്കാൻ Take off നു കഴിഞ്ഞു എന്നതിൽ ഞാനെന്ന മലയാളിക്ക് അഭിമാനം തോന്നി... കമ്മട്ടിപ്പാടമൊക്കെ ബ്രസീലിയൻ ചിത്രമായ City Of God ന്റെ വകയിൽ ഒരനിയനായി വരും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടല്ലോ.. അത് പോലെ..

ഒരു സൃഷ്ടി, അതെന്തുമാകട്ടെ ആദ്യമായതു പ്രേക്ഷകനു മുന്നിലേക്ക് അവതരിപ്പിക്കുമ്പോൾ അതിനു താൻ ആഗ്രഹിക്കുന്ന തലത്തിലുള്ള ഒരു സ്റ്റാൻഡേർഡ് വേണമെന്ന് വ്യക്തമായ വാശിയുള്ള സംവിധായകൻ.. അതാണ് ഈ സിനിമയുടെ നട്ടെല്ല്..

മഹേഷ് നാരായാണൻ…. നിങ്ങൾ അത്രയ്ക്ക് അധ്വാനിച്ചിട്ടുണ്ട് എന്ന് ഓരോ ഷോട്ടും വിളിച്ചു പറയുന്നുണ്ട്.. എഡിറ്റർകൂടി ആയതിനാൽ കഥയുടെ പോക്ക് നമ്മളെ ഒരിക്കലും അറിയിച്ചിട്ടില്ല കക്ഷി... രാജേഷ് പിള്ളയുടെ അണിയറയിൽ നിന്നും നമുക്കൊരു നിധി കിട്ടിയെന്നു പറയാം....
ഒരു സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ ഒരിക്കലും കൊംപ്രമൈസ് ചെയ്യാത്ത എഴുത്ത്..

അഭിനേതാക്കൾ എല്ലാം തങ്ങളുടെ  നിലവാരം എന്താണെന്നു കൂടുതൽ വ്യക്തമാക്കി തന്നു.. പാർവതിയും ഫഹദും ഇപ്പോഴും മനസ്സീന്നു മായുന്നില്ല.. പണ്ടാരോ പറഞ്ഞ പോലെ "ബുദ്ധി കൊണ്ട് അഭിനയിക്കുന്നവൾ.. "അതാണ് പാർവതി.. വ്യക്തമായ നിലപാടുകൾ റിയൽ ലൈഫിലും ഉള്ളതിന്റെ ഒരു ക്വാളിറ്റി പാർവതിയുടെ കഥാപാത്രങ്ങളിലും കണ്ട് വരാറുണ്ട്…

അതിശയോക്തി ആണെന്നു തോന്നാം. പക്ഷേ ലാലേട്ടനു ശേഷം കണ്ണുകളിൽ ജീവൻ കണ്ടിട്ടുള്ള നടൻ ഫഹദാണ്.. ഒരു ഒഴുക്കാണ് പുള്ളിയുടെ അഭിനയം... നന്നായി പണി അറിയാം..മഹേഷിൽ നിന്നും മനോജിലേക്കുള്ള ട്രാൻസിഷൻ തന്നെ അത് വ്യക്തമാക്കുന്നുണ്ട്..

അന്തിക്കാടിന്റെ സിനിമയിലെ ജയറാമേട്ടനെ പോലെയാണ് രാജേഷ് പിള്ളയോടൊത്തുള്ള ചാക്കോച്ചൻ.
ട്രാഫിക്കും, വേട്ടയും, ഒടുവിൽ ടേക്ക് ഓഫും..
മനോഹരമാക്കി എന്നു തന്നെ പറയണം..
ആസിഫും നന്നായി..

നല്ല ഈണങ്ങളുമായി ഗോപി സുന്ദറും കോപ്പിയടിക്കാതെ മാർക്ക് വാങ്ങി..
പിന്നെ ഛായാഗ്രഹണമൊക്കെ ഇന്റർനാഷണൽ ലെവൽ ഫീൽ ചെയ്തു..

അല്ല അതിപ്പോ ക്യാമറ മാത്രമല്ല മൊത്തമായും ചില്ലറയായും ഇതൊരു ഇന്റർനാഷണൽ "ടേക്ക് ഓഫ് "തന്നെയാണ്..

ഇനിയും പറയട്ടെ കാണാതെ പോകരുത്…

It's Among The Best For Me.
.Infact The “Bestest”....

പിൻകുറിപ്പ്…

ഒരു സാധാരണ മലയാള സിനിമാസ്വാദക എന്ന നിലയ്ക്ക് ഇനിയങ്ങോട്ട് മലയാള സിനിമയ്ക്ക് ശുക്രദശയാണെന്നൊരു തീവ്രമായ തോന്നൽ മനസ്സിൽ പതിഞ്ഞിട്ടുണ്ട്... കാര്യങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ…
പൊട്ടാത്ത പടക്കവും കൊണ്ട് പൂരം കാണിക്കാൻ വന്നവരെ പറഞ്ഞു വിട്ടതിലും ആ ബോധം കാണുന്നുണ്ട്..
ആ "ശനി"യുടെ അപരാധം കൂടിയൊഴിഞ്ഞാൽ
സന്തോഷം...

നാവിനെ പുണർന്ന ഭക്ഷണത്തെ കുറിച്ച്...




നാവു മറക്കാത്ത ജോധ്‌പൂർ ഭക്ഷണം 


നീലനഗരം എന്നും സൂര്യനഗരം എന്നും അറിയപ്പെടുന്ന ജോധ്പൂർ രാജസ്ഥാനിലെ ഭക്ഷണ നഗരമാണ്.ജൂൺ മാസത്തെ ചൂടിൽ, ശരാശരി താപനില 42 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമ്പോൾ, ഞങ്ങൾ ജോധ്പൂർ സന്ദർശിച്ചു.
സർദാർപുരയിലെ ജോധ്പൂർ- ജിപ്സി റെസ്റ്റോറന്റിലെ പ്രശസ്തമായ താലി റെസ്റ്റോറന്റിലാണ് ജോധ്പൂർ ഭക്ഷണ യാത്ര ആരംഭിച്ചത്. 'ഇന്ത്യൻ‌നെസ്' എന്നതിന്റെ സാരം താലി ശരിക്കും പകർത്തുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പ്ലേറ്റിൽ വളരെയധികം വൈവിധ്യങ്ങളുള്ളതിനാൽ, അത് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുന്നു. ജിസ്പിയിൽ, രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള വിഭവങ്ങളുടെ മിശ്രിതമായിരുന്നു സ്റ്റാൻഡേർഡ് താലി. ഏകദേശം 35 വിഭവങ്ങൾ ഓരോന്നായി വിളമ്പി. സെർവറുകൾ ആംഗ്യഭാഷയിൽ പരസ്പരം സംസാരിക്കുന്നു. മിർചി വാഡ ചാറ്റ്, കെർ സാങ്‌രി, ഗ്വാർ ഫാലി, ഗട്ടേ കി സബ്സി എന്നിവയാണ് ജോധ്പുരി താലിക്ക് പ്രത്യേകത. 400 രൂപ വിലയുള്ള, ഇത് വളരെക്കാലമായി എനിക്ക് ലഭിച്ച ഏറ്റവും മികച്ച വെജിറ്റേറിയൻ താലി ആയിരുന്നു.
 ചായയുടെ സമയമായി. ജോധ്പൂരിലെ ഏറ്റവും മികച്ച ചായക്കടയായ ഭട്ടി ടീ സ്റ്റാളിൽ ഞങ്ങൾ നിർത്തി.
വൈകുന്നേരം, ജലോറി ഗേറ്റ് സർക്കിളിനടുത്തുള്ള സൂര്യ നംകീനിൽ മിർച്ചി വാഡ പരീക്ഷിക്കാൻ ഞങ്ങൾ പുറപ്പെട്ടു. ജോധ്പൂരിലെ തെരുവ് ഭക്ഷണത്തെ നിർവചിക്കുന്ന ഒരു വിഭവമാണിത്. ഒരു വലിയ വലിപ്പത്തിലുള്ള പച്ചമുളക് പറങ്ങോടൻ ഉരുളക്കിഴങ്ങ് മിശ്രിതം കൊണ്ട് പൊതിഞ്ഞ്, ചിക്കൻ മാവിലെ നനച്ചുകുഴച്ച്, അവസാനം എണ്ണയിൽ വറുത്തതാണ്. മുളകിന്റെ സുഗന്ധത തുലനം ചെയ്യുന്നതിനാൽ ഒരു കഷ്ണം വെളുത്ത റൊട്ടി ഉപയോഗിച്ച് നാട്ടുകാർ ഇത് ആസ്വദിക്കുന്നു.
അടുത്തതായി, ഘന്തഗറിനടുത്ത് ഒരു പൂർണ്ണ തെരുവ് ഭക്ഷണ പര്യടനം ഞങ്ങൾ നടത്തി. അറോറയുടെ പ്രശസ്തമായ ഡാഹി ഗുഞ്ചയിൽ നിന്നാണ് ഞങ്ങൾ ആരംഭിച്ചത്. വലിയ മീശയുള്ള ഒരാൾ, മിസ്റ്റർ അറോറ, ഒരു സ്കൂൾ വാൻ ഡ്രൈവറായി വർഷങ്ങളോളം ജോലി ചെയ്തിരുന്നു, പക്ഷേ പാചകം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തെ ഘണ്ടഗറിനടുത്ത് ഈ ഷോപ്പ് ആരംഭിച്ചു. ഇഞ്ചി, കശുവണ്ടി എന്നിവകൊണ്ട് നിറച്ച ഒരു ഡാഹി വാഡയാണ് ഡാഹി ഗുഞ്ച. ചാറ്റ് ഒന്നാമത് സെവ്, വറുത്ത പാലക് പട്ട എന്നിവയാണ്. ഒരു തികഞ്ഞ ചാറ്റിന് ഉണ്ടായിരിക്കേണ്ട എല്ലാ സുഗന്ധങ്ങളും അതിൽ ഉണ്ടായിരുന്നു- മധുരവും മസാലയും കടുപ്പവും.

അറോറ ചാറ്റ് ഭണ്ഡാറിന് തൊട്ടടുത്താണ് ഷാഹി സമോസ ഷോപ്പ്. എന്റെ പ്രിയപ്പെട്ടതല്ല, പക്ഷേ നാട്ടുകാർ ഇത് വളരെ ശുപാർശ ചെയ്തു. ഒരു ചെറിയ കശുവണ്ടി ഉപയോഗിച്ച് അലൂ സമോസ മാത്രമായിരുന്നു അത്. കശുവണ്ടി ചേർക്കുന്നത് അതിനെ രാജകീയമാക്കുന്നു, അതിനാലാണ് അവയെ ഷാഹി സമോസകൾ എന്ന് വിളിക്കുന്നത്.
ഘന്തഗറിന്റെ പ്രവേശന കവാടത്തിൽ ലസ്സിക്കു  പേരുകേട്ട മിശ്രലാൽ എന്ന മറ്റൊരു കടയുണ്ട്. 1927 ൽ അന്തരിച്ച ശ്രീ മിശ്രലാൽ ജി അറോറയാണ് ഗിർദിക്കോട്ടിലെ സർദാർ മാർക്കറ്റിൽ ഈ ഷോപ്പ് സ്ഥാപിച്ചത്. നംകീൻ കച്ചോറിയും കോഫ്തയും വിൽക്കുന്നതിനുള്ള ഒരു ചെറിയ സെറ്റ് ഉപയോഗിച്ചാണ് ഇത് ആരംഭിച്ചത്. പിന്നീട് 1960 മുതൽ, രാധേഷ്യം അറോറയും മകൻ രാജേന്ദ്ര അറോറയും ഒരു പ്രത്യേക ലസ്സി നിർമ്മിക്കാൻ തുടങ്ങി, അതിന് 'മഖാനിയ ലസ്സി' എന്ന് പേരിട്ടു.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഞാൻ ലസ്സി പരീക്ഷിച്ചുനോക്കിയിരുന്നുവെങ്കിലും ഇത് സ്വാദിൽ അദ്വിതീയമായിരുന്നു. വളരെ കംപ്രസ് ചെയ്ത തൈരും ഏലം, കെവ്ഡ, പഞ്ചസാര തുടങ്ങിയ ചേരുവകളും ചേർത്ത് തയ്യാറാക്കിയ ഇത് ശ്രീകണ്ഡ് പോലെ ആസ്വദിച്ചു.
പിറ്റേന്ന് രാവിലെ, ജോധ്പൂരിലെ ഞങ്ങളുടെ സുഹൃത്ത് ഡോ. നവനീത് ഞങ്ങളെ പഴയ നഗരത്തിലെ ഒരു ഭക്ഷണ പര്യടനത്തിന് കൊണ്ടുപോയി. നിങ്ങൾക്ക് യഥാർത്ഥ ഡീൽ ലഭിക്കുന്ന സ്ഥലമാണ് പഴയ നഗരം. കച്ചോറിയ്ക്കായി രാഖി വീടിനടുത്തുള്ള നാരായൺ മിഷ്താൻ ഭണ്ഡറായിരുന്നു ആദ്യത്തെ സ്റ്റോപ്പ്. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കച്ചോറിയാണിതെന്ന് ഞാൻ പറയണം. സാധാരണഗതിയിൽ, കച്ചോറിസ് ടെക്സ്ചറിൽ അല്പം മാവ് ഉള്ളതിനാൽ പൂരിപ്പിക്കൽ ഒന്നും തന്നെയില്ല. മിക്ക കടകളും മസാല കട്ടിയുള്ള ഉരുളക്കിഴങ്ങ് കറി ചേർത്ത് രുചി വർദ്ധിപ്പിക്കും. നാരായണനിൽ അത് നെയ്യ് വറുത്തതാണ്. പൂർണതയിലേക്ക് വറുത്തത്, അത് അക്ഷരാർത്ഥത്തിൽ വായിൽ ഉരുകിയിരുന്നു അല്ലെങ്കിൽ യഥാർത്ഥ ഖസ്ത കച്ചോരി എന്ന് പറയണോ. ഇതിന് ഒരു ചട്ണിയും ആവശ്യമില്ല. നാരായണനിലെ മധുരപലഹാരങ്ങളെല്ലാം നെയ്യ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഞങ്ങൾ പുതിയ മാൽപ്കളും പരീക്ഷിച്ചു. അവയും രുചികരമായിരുന്നു!

ജോധ്പൂരിലെ പാതകൾക്കിടയിലൂടെ അടുത്ത സ്റ്റോപ്പ് ഗുലാബ് ജാമുന്റെ ചതുർബുജ് രമേശ്ചന്ദ്രയായിരുന്നു. കണ്ടോയ് ബസാറിലാണ് കട. മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനായി ഖോയ അല്ലെങ്കിൽ മാവ വിൽക്കുന്ന നിരവധി കടകൾ ഈ പാതയിലുണ്ട്. എല്ലാ കടകളുടെയും പേരുകൾ ചതുർഭുജ് ആണ്, എല്ലാം ഒരേ സാധനങ്ങൾ വിൽക്കുന്നു. എന്നിരുന്നാലും, മൃദുവായ മധുരമുള്ള ഗുലാബ് ജാമുണിനായി ഡോ. നവനീത് ഞങ്ങളെ ശരിയായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങൾ അവിടെ മറ്റ് രണ്ട് മധുരപലഹാരങ്ങളും പരീക്ഷിച്ചു - മിശ്ര ഗുംഗ (പഞ്ചസാര പരലുകൾ കൊണ്ട് നിറച്ച പാൽ സോളിഡുകൾ), മാവ ചക്കി (ടെക്സ്ചറിലെ കാലകണ്ടിന് സമാനമായത്).
രാജസ്ഥാനിലെ മാർവാർ മേഖലയിൽ പ്രചാരത്തിലുള്ള മറ്റൊരു വിഭവമാണ് കാഞ്ചി വാഡ. പ്രാദേശികമായി 'റായ് കാ പാനി' അല്ലെങ്കിൽ 'കാഞ്ചി' എന്നറിയപ്പെടുന്ന കടുക് വെള്ളത്തിൽ മുങ്ങുകയോ മുക്കിവയ്ക്കുകയോ ചെയ്യുന്നു. ആഹ്ലാദിക്കുന്നതിനുമുമ്പ്, മിശ്രിതം ഒരു ദിവസത്തേക്ക് പുളിപ്പിക്കുന്നു. ദഹനത്തെ സഹായിക്കുകയും ചൂടിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന മികച്ച ഉന്മേഷകരമായ പാനീയമാണ് കാഞ്ചി. ജോധ്പൂരിലെ കാഞ്ചി ബഡെ ആസ്വദിക്കാനുള്ള കടയാണ് ബ്രിജ്‌വാസി ചാറ്റ് ഭണ്ഡർ.
മസാലയും കടുപ്പമുള്ളതുമായ കാഞ്ചി വടകൾക്ക് ശേഷം മധുരപലഹാരങ്ങൾക്കുള്ള സമയമായിരുന്നു അത്. ഞങ്ങൾ ആരംഭിച്ചത് റാബ്രി കെ ലഡ്ഡുവിലാണ്. പേര് തന്നെ മൗത്ത്വെയ്റ്ററിംഗ് ആണെന്ന് തോന്നുന്നു! വെള്ളത്തിനുപകരം കട്ടിയുള്ള ബാഷ്പീകരിച്ച പാൽ ചിക്കൻ മാവിന്റെ ഇളം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ബൂണ്ടി വറുത്തുകഴിഞ്ഞാൽ അത് പഞ്ചസാര സിറപ്പിൽ ഒലിച്ചിറങ്ങുന്നു. ലഡ്ഡുവിന്റെ കട്ടിയുള്ളതും സ്റ്റിക്കി ഘടനയുമാണ് ഫലം. അവർക്ക് വൃത്താകൃതി നൽകിയിട്ടുണ്ടെങ്കിലും അത് കൈയിൽ പിടിക്കാൻ കഴിയില്ല. അത് വളരെ മൃദുവായതിനാൽ അത് തുറക്കുന്നു. മോഹൻജി മധുരപലഹാരങ്ങൾ, ആഡാ ബസാർ, ജലോറി ഗേറ്റിനുള്ളിൽ ഒരു സൂപ്പർ രുചികരമായ വിഭവം ലഭ്യമാണ്.
രാജസ്ഥാനിലെ പ്രധാന ഭക്ഷണം അല്ലെങ്കിൽ കംഫർട്ട് ഫുഡ് ദാൽ ബതി ആണ്. താലി റെസ്റ്റോറന്റുകളിൽ ഞങ്ങൾ എല്ലായ്പ്പോഴും ഇത് പരീക്ഷിച്ചിരുന്നുവെങ്കിലും ദാൽ ബതി, ചുർമ ലഡ്ഡു എന്നിവയ്ക്ക് പേരുകേട്ട ഒരു പ്രത്യേക റെസ്റ്റോറന്റിൽ ഞാൻ ഇത് പരീക്ഷിച്ചു. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ബതി, കൽക്കരിയിൽ ചുട്ടുപഴുപ്പിച്ച ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച ഒരു പറഞ്ഞല്ലോ. മിക്സഡ് പയറ്, മസാല വെളുത്തുള്ളി ചുവന്ന മുളക് ചട്ണി, പച്ചമുളക് അച്ചാർ എന്നിവയാണ് ഇവയ്ക്ക് നൽകുന്നത്. ചോപസ്നി റോഡിലെ നസ്രാണി സിനിമാ ഹാളിനടുത്തുള്ള ഭവാനി ദാൽ ബതി കടയിൽ ഞങ്ങൾ ദാൽ ബതി പരീക്ഷിച്ചു. ബാറ്റിസ് നിർമ്മിക്കുന്ന അടുക്കളയും ഞങ്ങൾ സന്ദർശിച്ചു. ശുചിത്വപരമായി തയ്യാറാക്കിയ ബാറ്റിസ് ഒരു വൈദ്യുത അടുപ്പിൽ ചുട്ടെടുക്കുന്നു. ഇലക്ട്രിക്കൽ ബതി ക്രഷർ കാണുന്നത് രസകരമായിരുന്നു. ബതിയെ തകർക്കാൻ കൈകൾ ഉപയോഗിക്കുന്നതിനുപകരം, അവ ഒരു ക്രഷറിനുള്ളിൽ ഇടുന്നു, കൂടാതെ പയർ, ചട്ണി എന്നിവയുമായി എളുപ്പത്തിൽ കലർത്താൻ നിങ്ങൾക്ക് നന്നായി നിലം ബതി ലഭിക്കും. പഞ്ചസാര, നെയ്യ്, അണ്ടിപ്പരിപ്പ് എന്നിവ ഉപയോഗിച്ച് ഗോതമ്പ് മാവ് കൊണ്ട് വീണ്ടും നിർമ്മിച്ച ചർമ ലഡ്ഡു മരിക്കേണ്ടതായിരുന്നു.

മലായ് കി റൊട്ടി, ഖബൂലി, ഗുലാബ്ജാമുൻ കി സബ്സി എന്നിവയായിരുന്നു ജോധ്പൂർ ഭക്ഷണ പര്യടനത്തിന്റെ പ്രത്യേകത. വൈകുന്നേരം, ഞങ്ങൾ വീണ്ടും പഴയ നഗരത്തിലേക്ക് മലായ് കി റൊട്ടി ആസ്വദിക്കാൻ കഴിയുന്ന സ്ഥലത്തേക്ക് പോയി. പുരി, ഒഡീഷയിലെ പാപ്പൂരി / മലായ് ദരിദ്രർ അല്ലെങ്കിൽ ലഖ്‌നൗവിലെ റാം ആഷ്‌റെയുടെ മലായ് ഗിലോറി എന്നിവയ്ക്ക് സമാനമാണ് മലായ് കി റൊട്ടി. എന്നാൽ എന്താണ് ഇതിനെ സവിശേഷമാക്കുന്നത്? ടെക്സ്ചർ മറ്റ് സ്ഥലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്നതാണ് പ്രത്യേകത. ഈ തയ്യാറെടുപ്പിനായി പശു പാൽ ഉപയോഗിക്കുന്നു. മുകളിൽ കട്ടിയുള്ള പാളി ക്രീം ലഭിക്കുന്നതുവരെ പാൽ നിരന്തരം തിളപ്പിക്കുന്നു, അതിനാലാണ് നാട്ടുകാർ ഇതിനെ റൊട്ടി എന്ന് വിളിക്കുന്നത്. റൊട്ടി തയ്യാറാക്കിയ ശേഷം പഞ്ചസാര സിറപ്പിൽ ഒലിച്ചിറക്കി കുങ്കുമപ്പൂവ്, ഏലം, ബദാം, പിസ്ത എന്നിവ ഉപയോഗിച്ച് തളിക്കുന്നു. ഞാൻ സമ്മതിക്കണം, മഥുരയുടെ ഖുർചാൻ മുതൽ ലഖ്‌നൗവിലെ മലായ് ഗിലോറി വരെയുള്ള പരമ്പരാഗത ഇന്ത്യൻ പാൽ അധിഷ്ഠിത മധുരപലഹാരങ്ങളുടെ വലിയ ആരാധകനാണ് ഞാൻ. ലളിതമായ ചേരുവകൾ ഉപയോഗിച്ച്, ഞങ്ങൾക്ക് പലതരം മധുരപലഹാരങ്ങൾ ഉണ്ട്. ഇന്ത്യ യഥാർത്ഥത്തിൽ മധുരപലഹാരങ്ങളുടെ നാടാണ്.
എന്നെ ആശ്ചര്യപ്പെടുത്തിയ മറ്റൊരു വിഭവം ഗുലാബ് ജാമുൻ കി സാബ്സി ആയിരുന്നു. ആദ്യമാദ്യം, മധുരമുള്ള ഗുലാബ്ജാമിൽ നിന്ന് ഒരാൾക്ക് സാബ്സിയെ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ഗുലാബ് ജാമുൻ‌സ് പഞ്ചസാര സിറപ്പിൽ ഒലിച്ചിറങ്ങുന്നില്ലെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി, അവ കറി പേസ്റ്റിൽ വേവിച്ചതാണ്. ജോധ്പൂരിലെ മിക്ക സ്വീറ്റ് ഷോപ്പുകളും പഞ്ചസാര സിറപ്പിൽ ചേർക്കാതെ ഗുലാബ് ജാമുൻ വിൽക്കുന്നു. നിങ്ങൾ ഗുലാബ് ജാമുൻ പുനർനിർമ്മിക്കുകയാണെങ്കിൽ, അത് വറുത്തത് ഖോയ മാത്രമാണ്. കറിയിൽ ചേർത്തിട്ടുണ്ടെങ്കിൽ, ഇത് അൽപ്പം മലായ് കോഫ്ത ടെക്സ്ചർ നൽകുന്നു. അത് രുചിയേറിയതായിരുന്നു. കട്ടിയുള്ള ഗുലാബ്ജാമുൻ സാബ്സി ഉപയോഗിച്ചാണ് സാൻഡ്‌വിച്ച് വീണ്ടും നിർമ്മിച്ചത്. രണ്ട് കഷ്ണം റൊട്ടിയിൽ, സബ്സിയുടെ ഉദാരമായ സഹായം സ്റ്റഫ് ചെയ്ത് രണ്ട് ഭാഗങ്ങളായി മുറിക്കുന്നു. ഞങ്ങൾ ഇവിടെ അവസാനമായി ശ്രമിച്ച വിഭവം ജോധ്പുരി കാബൂലി പുലവ്- പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും ചേർത്ത് സമൃദ്ധമായ അരി തയ്യാറാക്കൽ. കത്‌ല ബസാറിലെ കുഞ്ച് ബിഹാരി ക്ഷേത്രത്തിന് എതിർവശത്തായി ഇവയെല്ലാം ആസ്വദിക്കാനുള്ള മികച്ച ഭക്ഷണ വണ്ടി.
അവസാനമായി, നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിനുള്ള സമയമായി, ഡോ. നവനീത് ശുപാർശ ചെയ്ത 2 സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ഏറ്റവും പ്രശസ്തമായ രാജസ്ഥാനി നോൺ-വെജ് രുചികരമായ വിഭവം ലാൽ മാസ്, ജംഗ്‌ലി മാസ് എന്നിവയാണെങ്കിലും, ജോധ്പൂരിൽ ഞങ്ങൾ അത് നഷ്‌ടപ്പെടുത്തി, പകരം തെരുവ് വിഭവങ്ങൾ പരീക്ഷിച്ചു. അൽ ബെയ്ക്കിൽ ഞങ്ങൾ ചിക്കൻ സില്ലി പരീക്ഷിച്ചു - ധാന്യം മാവും മുട്ടയും ചേർത്ത് ഒരു വറുത്ത ചിക്കൻ. ജോധ്പൂരിലെ റെയിൽവേ റിസർവേഷൻ ക counter ണ്ടറിന് സമീപമുള്ള ജമ്മു കശ്മീർ ഹോട്ടലിൽ കശ്മീർ ചിക്കൻ. കശ്മീരി പാചകരീതിയുമായി ബന്ധമില്ല, എന്തുകൊണ്ടാണ് കാശ്മീരി ചിക്കൻ എന്ന് പേരിട്ടതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇരട്ട വറുത്ത മുട്ടയോടുകൂടിയ മട്ടൻ കീമ ഗ്രേവിയിൽ വേവിച്ച ചിക്കൻ ആയിരുന്നു ഇത്. മസാലകൾ പക്ഷേ ശരിക്കും രുചികരമായ ഞാൻ കട്ടിയുള്ള കീമ ഗ്രേവി പുതിയതും ശാന്തയുടെതുമായ തന്തൂരി റൊട്ടിസ് ഉപയോഗിച്ച് മോപ്പുചെയ്തു.

തെരുവ് ഭക്ഷണ സംസ്കാരവും ജോധ്പൂരിലുണ്ട്. ശാസ്ത്രി സർക്കിളിന് സമീപം, എല്ലാ സായാഹ്ന ഭക്ഷണ വണ്ടികളും ഇന്ത്യയിലെമ്പാടും നിന്ന് തെരുവ് ഭക്ഷണം ഒരിടത്ത് വിൽക്കുന്നു - പാനി പുരി മുതൽ വട പാവ് വരെ നിങ്ങൾക്ക് എല്ലാം ലഭിക്കും. ഞാൻ കാമുകി ചാറ്റ് പരീക്ഷിച്ചു- പുളി സോസ്, അംചൂർ പൊടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നിറഞ്ഞ ഒരു സൂപ്പർ സ്പൈസി കപ്പ്. എന്റെ തരത്തിലുള്ള ചാറ്റ് അല്ല, നാട്ടുകാർക്കിടയിൽ ജനപ്രിയമാണ്. കുറച്ച് ഭക്ഷണ സ്റ്റാളുകൾ പര്യവേക്ഷണം ചെയ്ത ശേഷം ഞങ്ങൾ മാർവാർ കുൽഫി വണ്ടിയിൽ ഭക്ഷണ യാത്ര അവസാനിപ്പിച്ചു.
തീർച്ചയായും ഓരോ ഭക്ഷണക്കാരന്റെയും ഹൃദയം മോഷ്ടിക്കുന്ന ഒരിടം!

എന്റെ സഞ്ചാര വഴികളിലൂടെ ഒരിക്കൽ കൂടി..


 'ഓർമ്മകൾ വില്പനയ്ക്ക് '


നാട്ടിലേക്കുള്ള ട്രെയിൻ വരാൻ നന്നേ വൈകി. ഒറ്റപ്പാലം സ്റ്റേഷനിൽ ഞാൻ മാത്രം.  എന്തോ ഇന്ന് യാത്രക്കാർ തീരെ ഇല്ല.
പ്ലാറ്റഫോമിൽ ഒരുപാട് കാക്കകൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ആരുടെയോ  വരവ് കാത്ത് നിൽക്കുന്നതുപോലെ... അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. എന്തോ പിറുപിറുക്കുന്നുണ്ട്.... ഇത്രേം നേരം ഒളിഞ്ഞിരുന്ന സൂര്യൻ മേഘങ്ങളെ  തള്ളിനീക്കി പുറത്ത് വന്നു... (പാലക്കാട്ടുകാരും സൂര്യനും പണ്ടേ പിരിമുറുക്കത്തിലാണ് ).
 
            പകൽവെയിൽ മുഖത്തു തട്ടി...ഇരുന്നിരുന്ന ബെഞ്ചിൽ നിന്നും ഞാൻ എഴുന്നേറ്റു അല്പം മാറി നിന്നു.  അങ്ങനെ മണിക്കൂറുകൾ  ഇഴഞ്ഞു നീങ്ങി.  ട്രെയിൻ വരാറായി എന്ന് അറിയിപ്പുണ്ടായി.

എവിടുന്ന് എന്നറിയില്ല.... യാത്രക്കാർ പ്ലാറ്റ്ഫോമിലേക്ക്  ഒഴുകിവന്നു ... ട്രെയിനിൽ നില്പായി. സൂചികുത്താൻ കൂടി സ്ഥലമില്ല...

        ഇത്രേം തിരക്കിനിടയിൽ ഒരു സ്ത്രീ എന്റെ കൈയിൽ ഒരു തുണിസഞ്ചി ഏല്പിച്ചിട്ട് പറഞ്ഞു, 'കുട്ടീ... ഇതൊന്നു പിടിക്കണേ, ഞാൻ ഇപ്പവരാട്ടോ'... ഞാൻ ഒന്നും പറഞ്ഞില്ല
  നല്ല ഭാരമുണ്ട്, അത് വാങ്ങി സൈഡിൽ ഒതുക്കി വച്ചു.  ഒരു കെട്ട് പുസ്‌തകങ്ങളുമായി അവർ തിരക്കിനിടയിലേക്ക്അപ്രത്യക്ഷമായി.
     സഞ്ചിയിൽ ഒരുപാട് പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഒന്ന് ഓടിച്ചു നോക്കണം എന്നുണ്ട് . പക്ഷെ  തിരിയാൻ കൂടി സ്ഥലം കിട്ടണ്ടേ... ഇടയിൽ എപ്പഴോ ഞാൻ നിൽക്കുന്ന കംപാർട്ട്‌മെന്റിൽ   കൂടി അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടു ,  ഒരു ലോഡ് പുസ്തകവും ഏന്തി... അവർ എവിടാ ഇറങ്ങുന്നത് എന്ന് എനിക്കറിയില്ല...
അവർ വില്പനക്കിടയിൽ ഇറങ്ങേണ്ട സ്റ്റേഷൻ വിട്ടുപോയാലോ എന്ന് ഞാൻ പേടിച്ചു. മാത്രമല്ല എന്റെ കയ്യിലല്ലേ അവരുടെ ബാക്കി പുസ്‌തകങ്ങൾ......  !!

ചായക്കാരൻ ക്യാനിസ്റ്ററുമായി അതുവഴി കടന്നു. രാവിലെ ഇറങ്ങിയതാ.... ഇതുവരെ തൊണ്ട നനച്ചിട്ടില്ല....

  അപ്പോഴേക്കും തൃശ്ശൂരായി,  കുറേപേർ അവിടെ ഇറങ്ങി. അങ്ങനെ ഒരു  മണിക്കൂർ നീണ്ട നിൽപിന് വിരാമം കുറിച്ചു....
  ട്രെയിൻ നീങ്ങി.. ഉച്ച വെയിൽ അസഹനീയമാണ്.... ഒഴിഞ്ഞ പേപ്പർ കപ്പ്‌ ജനാലകമ്പിയിലേക്ക് ചാരിവെച്ചു. തുണിസഞ്ചിയിൽനിന്ന് ഒരു പിടി പുസ്‌തകങ്ങൾ മടിയിലേക്ക് എടുത്ത് വെച്ചു.....

   '  ങ്ങേ.. കുട്ടിയിരുന്നുവോ.. എത്ര നേരായിട്ട് നില്ക്ക്യാ......'അവർ എന്റെ മുന്നിലെ ഒഴിഞ്ഞ സീറ്റിൽ ഇരുന്നു.., 'ഇപ്പഴാ ശ്വാസം നേരെവീണത്... ന്താ ഉഷ്ണം ല്ലേ!'   ഒരു ദീർഘനിശ്വാസത്തിൽ അവർ പറഞ്ഞു.
സാരിതുമ്പുകൊണ്ട് മുഖമൊക്കെ ഒപ്പി, അത് നിവർത്തിപിടിച്ച ഒന്നോ രണ്ടോവട്ടം വീശി.

അവർ  വിദൂരതയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് ഇരിപ്പായി . ട്രെയിനിൽ ഇടയ്ക്ക്ക്കിടെ ഉച്ചത്തിൽ കരയുന്ന കുട്ടിയെ അവർ വാത്സല്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

പ്രായത്തിന്റെ ക്ഷീണം കണ്ണുകളിൽ കൊത്തിവെച്ചിട്ടുണ്ട്, അതിനുപുറമെ  പണ്ടെപ്പഴോ എഴുതിതള്ളിയ ഒരുകഥ കൂടി പറയാൻ അവർക്കുണ്ടായിരുന്നു ...
അതിനിടയിൽ എപ്പഴോ അവർ ഒന്ന് മയങ്ങി... പുസ്‌തകം വില്പനക്കാരിയാണെന്ന് കണ്ടാൽ പറയില്ല. വെള്ളിനരകൾ ധാരാളമുണ്ട്.  ഇളം പച്ച ഓയിൽ സാരി. പ്രായം ഏകദേശം അറുപത് .. ഏറിപ്പോയാൽ അറുപത്തിയഞ്ച്. നേരിയ ഭസ്മക്കുറി ഏറെക്കുറെ മാഞ്ഞിരിക്കുന്നു.....
തിരക്ക് എങ്ങോട്ടോ അലിഞ്ഞുപോയി .
ഞാനും ആ സ്ത്രീയും മാത്രം.

അമ്മയ്ക്ക് എവിടെ ഇറങ്ങാനാ?
'ആലുവ'
'കുട്ടിയൊ ? '

'ചെങ്ങന്നൂർ'

'കുട്ടി ജോലിചെയ്യാണോ'

'അല്ല...പഠിക്കുകയാണ്.. '

എന്റെ മടിയിൽ എടുത്തുവയ്ച്ച പുസ്‌തകങ്ങൾ ഓരോന്നായി ഞാൻ മറിച്ചുനോക്കി.

     കേശവന്റെ വിലാപങ്ങൾ, മഞ്ഞ്,  സ്മാരകശിലകൾ, വേരുകൾ, ഇന്ദുലേഖ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ... എന്നിങ്ങനെ ഓടുപാട്‌ പുസ്‌തകങ്ങൾ.പക്ഷെ ഇവർക്കെല്ലാം ഒരു പ്രത്യേകത ഉണ്ടായിരുന്നു. എല്ലാം ഉപയോഗിച്ചവ ആയിരുന്നു.  പല പേജുകളിൽ ചുവപ്പും നീലേം മഷികൊണ്ട്  അണ്ടർലൈൻ ചെയ്തിട്ടുണ്ട്.  വായിച്ചു നിർത്തിയതിന്റെ അടയാളമായി പേജുകൾ മടക്കി വച്ചിട്ടുമുണ്ട്.

എന്നെ കുറെ നേരം നിരീക്ഷിച്ചിട്ടുണ്ടാകും അവർ .
കുട്ടി... വായിക്കുമോ?
'മ്മ്മ്... കുറച്ചൊക്കെ..'...'അല്ല അമ്മേ.... ഈ പുസ്തകങ്ങൾ ഒക്കെ ഉപയോഗിച്ചതല്ലേ..... ആൾകാർ വാങ്ങുവോ? '

'...ചിലർ വാങ്ങും.. '

'പുസ്തകങ്ങൾ അമ്മേടേതാണോ??... ഉള്ളിൽ വരച്ചിട്ടൊക്കെ ഉണ്ടല്ലോ... '
............
.........
.......
....
..
    സംഭാഷണം അവസാനിച്ചു എന്ന് സൂചിപ്പിക്കാനായി അവർ നല്ല ഒരു ചിരി ചിരിച്ചു. കണ്ണുകൾ ദൂരെയെവിടേക്കോ ആഴത്തിൽ ഇറക്കിവെച്ചു.

...............
ആലുവ അടുക്കാറായി എന്ന് തോന്നുന്നു.... അവർ അവരുടെ പുസ്‌തകങ്ങൾ ഒക്കെ ഒതുക്കി സഞ്ചിയിലാക്കി.
എന്റെ കൈയിലുള്ള പുസ്തകകെട്ട് അവരെ ഏൽപിക്കവേ
        'ഈ പുസ്‌തകതിനെത്ര?  കൈയിലിരുന്ന പുസ്‌തകത്തെ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.
'120 രൂപ...'
         ....  അവരുടെ കണ്ണുകൾ നനഞ്ഞു

ആലുവയിൽ ട്രെയിൻ നിർത്തി...

'ഇറങ്ങട്ടെ.. ', അവർ പതിഞ്ഞസ്വരത്തിൽ പറഞ്ഞു

'.... ഇനി എന്നാ മടക്കം?

'അറിയില്ല്യകുട്ട്യേ '....
               അവർക്കൊപ്പം ഞാനും ഡോറുവരെ നടന്നു...

എന്തൊക്കെയോ ചോദിക്കാൻ ബാക്കി വച്ചതുപോലെ.. പ്ലാറ്റ്ഫോമിൽ ഇറങ്ങിയ അവർ കൈകൊണ്ട് വെയിൽ മറച്ചുകൊണ്ട് പറഞ്ഞു.... 'പോവ്വാട്ടോ.... കാണാം എപ്പഴേലും... ' അവരുടെ  കണ്ണുകളിൽ തിളങ്ങിനിന്ന വെട്ടം കൺകുളിർക്കെ കണ്ടുകൊണ്ട് മിഴിചിമ്മാതെ ഞാൻ അവിടെത്തന്നെ നിന്നു.
അവർ നടന്നു.... ആൾക്കൂട്ടത്തിലേക്ക് മറ്റാരെയും പോലെ.

{...... അവർ പറഞ്ഞത് ഞാൻ ഓർത്തു
'ഇതൊക്കെ മാഷ് എനിക്ക് തന്ന പുസ്തകങ്ങളാ....  '
'മാഷോ?  മാഷ്ന്ന് വച്ചാൽ ? പഠിപ്പിച്ച....  '

" അല്ല കുട്ട്യേ....കിഷോറിന്റെ  അച്ഛനാ..നീലകണ്ഠൻ വാദ്യാര്  "
"അമ്മ മാഷിനെ കാണാൻ പോവ്വാണോ ആലുവയ്ക്?"
"മാഷ്‌പോയിട്ട്  ഒരുവർഷം തികയുന്നു... "...അവർ തുടർന്നു, "ആണ്ടു ബലിയിടാൻ വേണ്ടി ആലുവയ്ക്ക് വന്നതാ... "

"അപ്പോ... ഈ പുസ്തകങ്ങൾ... " ഞാൻ പൊരുളറിയാൻ ചോദിച്ചു.

"ഒരു മകനുണ്ട്., അങ്ങ്  ഹൈദ്രാബാദിലാണവൻ ,  അച്ഛൻ പോയപ്പോൾ വരാൻ കൂടി കൂട്ടാക്കിയില്ല.... എന്താ ചെയ്യാ... വളർത്തുദോഷം എന്നൊക്കെയാ ആൾകാർ പറയുന്നേ....കേട്ടിരിക്കാൻ നിവർത്തിയില്ല്യ  കുട്ട്യേ.... "

"വീട്ടുവാടക മാഷിന്റെ ശമ്പളത്തിൽ നിന്നാ അടച്ചോണ്ടിരുന്നേ.... ഇനീം രണ്ട് മാസത്തെക്കൂടി അടയ്ക്കാനുണ്ട്... മാഷ് വയ്യാണ്ടായി RCC യിൽ  കിടപ്പിലായപ്പോൾ സമ്പാദിച്ചതെല്ലാം കഴിഞ്ഞു"
"അമ്മ ജോലിക്ക്പോകുന്നുണ്ടായിരുന്നോ? "
"ഉവ്വ്.. റവന്യുയിലായിരുന്നു അങ്ങ് തിരുവനന്തപുരത്ത് . ട്രാൻസ്ഫർ വാങ്ങാൻ കൂടി മാഷ് സമ്മതിച്ചില്ല... കിഷോറിനെ നോക്കാൻ വേണ്ടി മാഷ് തന്നെ എന്നോട്  ജോലിയുപേക്ഷിക്കാൻ പറഞ്ഞു ..... ".
പണ്ട് മാഷ് പറയുവായിരുന്നു.. "കിഷോർ വരുമ്പോൾ കുറെ ബുക്കൊക്കെ കൊടുത്തു വിടണം എന്ന്...പേരകുട്ട്യോൾക്ക് വായിക്കാനേ...  "

"എന്നിട്ടോ"

"അവസാനമൊക്കെ ആയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു ഇതൊക്കെ കൊണ്ട് വിൽക്കാൻ.... "...." ആലുവയിൽ അദ്ദേഹത്തിനറിയുന്ന ഒരു ബുക്ക്‌ സ്റ്റോർ ഉണ്ട്... അവിടെ കൊണ്ട് വില്കാന്നാണ് ഉദ്ദേശിക്കുന്നെ... വാടക എങ്ങനേലും അടച്ചേ തീരു... "}

ഞാൻ സീറ്റിൽ വന്നിരുന്നു.  ഒരുപക്ഷെ സിനിമകളിലും നാടകങ്ങളിലും മാത്രം  നടക്കാൻ  സാധ്യതയുള്ള വിഷയം, ഇതൊക്കെ the so called 'real life' ൽ നടക്കുമോ എന്ന് ഞാൻ അമ്പരന്നുപ്പോയി...  എന്തോ വിശ്വസിക്കാതെ ഇരിക്കാൻ പറ്റിയില്ല..

     [. ജനൽ കമ്പിയിൽ ചാരിവെച്ച പേപ്പർ കപ്പ്‌ കാറ്റടിച്ച് പാളത്തിലേക്ക് വീണു. അതിനെ കാണാനായി ഞാൻ ആവുന്നത്ര എത്തിനോക്കി... കണ്ടു... പക്ഷെ അതെങ്ങോട്ടോ തട്ടിത്തെറിച്ചു പോയി... ]

വാങ്ങിയ പുസ്‌തകം ഞാൻ തുറന്നു..
    'ദൈവത്തിന്റെ വികൃതികൾ'

അതിന്റെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു..

'... ജീവിതത്തിന്റെ  പടിയിറങ്ങുമ്പോൾ,  .... ഒരുമിച്ചു നനഞ്ഞ മഴയുടെ കുളിരും  പിന്നെ... പഴുക്കാതെ കൊഴിഞ്ഞ ഇലകളുടെ വിലാപവും മാത്രം ഞാൻ കൂടെ കൊണ്ടുപോകും....
....... പ്രിയപ്പെട്ട സുലോചനയ്ക്ക് '
                           -17/10/1996
                             എടപ്പാൾ

എവിടോ പാളം  തെറ്റിയ തീവണ്ടി പോലെയായിരുന്നു  അവരുടെ ജീവിതം. ആർക്കോ വേണ്ടി യാത്രചെയ്യേണ്ടി വന്ന വെറും കൽക്കരിവണ്ടി.....

ഉച്ചകഴിഞ്ഞപ്പൊഴെക്കും ചെങ്ങന്നൂരിൽ എത്തി. പല ഇടങ്ങളിലായി  കാക്കകൾ കൂട്ടംചേർന്നു നില്പുണ്ട്... വീണ്ടും ആരെയോ കാത്ത്,  കണ്ടുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കാനത്രേ.... !
ഒരു ഇളം കാറ്റ് വീശി,...

"ഇപ്പ പെയ്യും", ആരോ ഉച്ചത്തിൽ പറഞ്ഞു...
കാറ്റ് ഈറനണിഞ്ഞു, മാനം ഇരുണ്ടുകൂടി... ചാറ്റൽ മഴയിൽ  ആരംഭിച്ചത്  ചറപറ ആഞ്ഞുപെയ്തു.
 
                ...... ഒരുപക്ഷെ, ഇത് അവരുടെ തേങ്ങലാകും.





ഞാൻ വായിച്ച പുസ്തകം



എലിയറ്റ് ഉഴുതുമറിച്ച തരിശുഭൂമി



ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യാഭിരുചിയെ മാറ്റിമറിച്ച എഴുത്തുകാരനാണ് ടി.എസ്. എല്യറ്റ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ആധുനികതയ്ക്ക് ദൃഢമായ തട്ടകം ഒരുക്കിയ കവിയും വിമർശകനുമായ എലിയറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കാവ്യമാണ്
 The Waste Land.    ഈ  കവിത എലിയറ്റിന്  ഒരിക്കലും ഒരു വികാരപ്രകടനമോ രാഷ്ട്രീയ പ്രതികരണമോ ആയിരുന്നില്ല. കാലത്തിന്റെ പ്രതിസ്പന്ദനങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. സിദ്ധാന്തവും കവിതയും ആത്‌മപ്രകാശത്തിന്റെ ആയുധങ്ങളാക്കി ഇരുണ്ടകാലത്തിന്റെ ഗുഹാമുഖങ്ങളിൽ നിന്നുകൊണ്ട് കാലത്തേയും
കവിതയേയും നവീകരിച്ച് ലോകകവിതയിലേക്ക് ഊർജ്ജപ്രവാഹം പ്രസരിച്ചു. ഐ.എ. റിച്ചാർഡ്‌സിന്റെ ഭാഷയിൽറഞ്ഞാൽ എല്ലാ വിശ്വാസങ്ങളുടേയുംവിച്ഛേദനമായി 'വേസ്റ്റ് ലാൻഡ്' ഇന്നും നിലകൊള്ളുന്നു. സ്റ്റീഫൻ സ്‌പെൻഡർപറഞ്ഞതുപോലെ അത് ''നാളിതുവരെയുളവാകാത്ത ഒരു പ്രത്യേക സാഹചര്യത്തെ അതിന്റെ രൂപത്തിലും ശൈലിയിലും ഉൾക്കൊള്ളുന്ന ഒരു കലാകാരന്റെ ബോധപ്രതിഫലനം'' ആയിരുന്നു. പുതിയൊരു കാലത്തെ പുതിയൊരു രീതിയിൽ ആവിഷ്‌ക്കരിച്ചതിന്റെ സാക്ഷ്യമായിരുന്നു 'വേസ്റ്റ് ലാൻഡ്'. ആധുനികതയിലെ പോലെ സന്ദിഗ്ദ്ധതയുടേയും വൈവിദ്ധ്യത്തിന്റേയും കർമ്മഫലമാ
യിരുന്നു എലിയറ്റിനു കവിത.

ശാസ്ത്രരംഗത്തുണ്ടായ വൻ വ്യതിയാനങ്ങളും മാർക്‌സിന്റേയും ഏംഗൽസിന്റെയും ഡാർവിന്റെയും ഫ്രോയ്ഡിന്റെയും സിദ്ധാന്തങ്ങളും പ്രധാനമായും ഇളക്കിമറിച്ചത് പരമ്പരാഗത മതസങ്കല്പത്തെയും അതിന്റെ കേന്ദ്രമായ ദൈവവിശ്വാസത്തെയുമായിരുന്നു. ദൈവത്തിന്റെ മരണം ഇക്കാലത്ത് പ്രഘോഷിക്കപ്പെട്ടു. ജർമ്മൻ ദാർശനികനായ ഫെഡറിക് നീഷെ നിലവിലിരിക്കുന്ന മതരാഷ്ട്രീയ
തത്വസംഹിതകൾ മനുഷ്യന്റെ സ്വതന്ത്രമായ വളർച്ചയ്ക്ക് തട മാണെന്ന് വാദിച്ചു. മനുഷ്യനെ സംബന്ധിച്ച യാഥാർത്ഥ്യം കണ്ടെത്താൻ നിഷെ പ്രയത്‌നിച്ചു.''ദൈവം മരിച്ചു'' എന്ന് അദ്ദേഹം 'ദസ് സ്‌പോക്ക് സരതുഷ്ട്ര'' എന്ന പുസ്തകത്തിൽ എഴുതിയപ്പോൾ തരിശായിത്തീർന്നത് കാലങ്ങൾ പഴക്കമുള്ള വിശ്വാസത്തിന്റെ വിളനിലങ്ങളായിരുന്നു. അത് വലിയൊരാത്മീയ യ ശൂന്യതയാണ്/
ആഘാതമാണ് സൃഷ്ടിച്ചത്. എലിയറ്റ് 'വേസ്റ്റ് ലാൻഡി'ൽ എഴുതിയപോലെ പർവതങ്ങളിൽ ഏകാന്തതപോലുമില്ലാത്ത ശൂന്യത. ഇത് മനുഷ്യന് ഒരു പുതിയ അനുഭവലോകമാണ് തുറന്നുനൽകിയത്. ഇത്തരത്തിൽ ഭൗതികവും ആത്മീയവുമായ അന്തർസംഘർഷവും ഒന്നാം ലോകമഹായുദ്ധവും വലിയ മാനസികപിരിമുറുക്കത്തിലേക്ക് മനുഷ്യനെ തള്ളിയിട്ടു. അഭയസ്ഥാനങ്ങളും മൂല്യങ്ങളും നഷ്ടമായാേൾ ഭീമമായ നൈരാശ്യം മനുഷ്യനെ ഭരിക്കാൻ തുടങ്ങി. ഒരു സിദ്ധാന്തങ്ങൾക്കും ആ നൈരാശ്യത്തിന് പരിഹാരം കണ്ടെത്താനായില്ല. ആ ദുരന്തം സാംസ്‌കാരികമായി ഏറ്റുവാങ്ങിയപ്പൊഴാണ് അതുവരെ ഇളവാകാത്ത ഭാഷയിൽ കലയും സാഹിത്യവും പ്രത്യക്ഷമായത്. അതിൽ മനുഷ്യന്റെ വിശ്വാസപ്രതിസന്ധി പ്രധാനപ്രമേയമായി.


സമൂഹത്തിന്റെ പൊതുധാരയിൽ അലിഞ്ഞുചേരാൻ കഴിയാതെ വരുമ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസികാവസ്ഥയാണ് അന്യതാബോധം.''അന്യനാവുക എന്നാൽ ആത്മ ബോധമുള്ളവനാകുക'' എന്നാണ് കോളിൻ വിൽസൺ
നടത്തിയ നിരീക്ഷണം. അന്യനായിത്തീരുന്ന വ്യക്തി, കടുത്ത ഏകാന്തതയിൽ, മൂഹത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഭ്രഷ്ടനായി, ആത്മബോധത്തിന്റെ അരക്ഷിതത്വത്തിൽ എത്തിച്ചേരുന്നു. ഒറ്റെപ്പെടലുകളിൽ ജീവിച്ചുകൊണ്ട് അസ്തിത്വസാക്ഷാൽക്കാരത്തിനു യത്‌നിക്കുന്ന വ്യക്തിക്ക് അതിനു സാധിക്കാതെ വരുന്ന അവസ്ഥ ഭയജനകമാണ്. ഇത് എല്ലാം അർത്ഥശൂന്യമാണ് എന്ന തോന്നൽ അയാളിൽ ഉണ്ടാക്കുന്നു. നിരർത്ഥകബോധം ഉദാസീന ഭാവത്തിലെക്കാണ്    അയാളെ നയിക്കുക. സമൂഹത്തിൽ നിന്നു മാത്രമല്ല, അവനവനിൽ
നിന്നുതന്നെ അന്യവൽക്കരിക്കെടുന്ന അവസ്ഥ. താൻ ആരാണ് എന്നും ആരായാലും ആരുമല്ല എന്ന തിരിച്ചറിവും ഈ ലോകവും താനും അയഥാർത്ഥമാണെന്ന്നു  കരുതുമ്പോൾ രൂപംകൊള്ളുന്ന ശൂന്യതാബോധവും മൃത്യുബോധവും പലപ്പോഴും ആഘാതംപോലെ നിറയുന്ന ദുരന്തബോധത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മൃത്യുബോധം മൃത്യുപൂജയായി ചിലപ്പോൾ മാറുന്നു. എലിയറ്റിൻറെ  'വേസ്റ്റ്‌ലാൻഡി' ന്റെ ആന്തരികതയിൽ ഇത്തരം പ്രമേയങ്ങൾ ഇടതടവില്ലാതെ  മുഴങ്ങുന്നുണ്ട്.



സാമൂഹിക അരക്ഷിതാവസ്ഥയുടെ പ്രതിഫലനമോ സമകാലിക ജീവിത നിരൂപണമോ അല്ല എലിയറ്റിന് 'വേസ്റ്റ്‌ലാൻഡ്' എന്നൊരു വാദമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ഠമായ അനുഭവമാണത്രേ. എലിയറ്റ് സ്വയം വിശദീകരിക്കുന്ന വൈയക്തിക വിലാപത്തിന്റെ അതിരുകൾ വേസ്റ്റ്‌ലാൻഡ് എന്ന പ്രയോഗംതന്നെ ഭേദിക്കുന്നുണ്ട്. ഇതിലെ അഞ്ചു ഖണ്ഡങ്ങൾ ചന്ദ്രമതി എഴുതിയപോലെ തരിശുഭൂമിയിലെ അഞ്ച് പാറക്കല്ലുകൾ പോലെ ദൃഢമായി വേര്‌പെട്ടുനിൽക്കുന്നു. സത്യത്തിൽ ഈ വേറിട്ടുനിൽക്കൽ യുദ്ധാനന്തര യൂറോപ്പിലെ ജീവിതത്തിന്റെ വേറിട്ടുനിൽക്കലാണ്. ആധുനിക കവിത
വിഭജിത മനുഷ്യന്റെ കവിതയാണെന്നും മനസ്സിന്റെ  ഒരു ഇരുണ്ട രാത്രിയാണ്അ തെന്നും മൂല്യങ്ങളെല്ലാം അതിൽ കലങ്ങിമറിഞ്ഞിരിക്കുന്നുവെന്നും ജോൺ എം. കോഹൻ പറയുന്നത് 'വേസ്റ്റ്‌ലാൻഡ്' വായിക്കുമ്പോൾ എത്ര ശരിയാണെന്ന് തോന്നിാേകുന്നു. യുദ്ധാനന്തര യൂറോപ്പിൻറെ  ജീവിതാവസ്ഥ, ആ  ജീവിതാവസ്ഥയിൽ നിലനിൽക്കുന്ന പരിചിതഭാവങ്ങളെ എടുത്തുകളഞ്ഞുകൊണ്ടാണ് എലിയറ്റ് അവതരിപ്പിച്ചത്. സമകാലിക യാഥാർത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കാൻ ഭൂതകാലത്തിൽ നിന്ന് വാക്കുകളും പ്രതീകങ്ങളും 'വേസ്റ്റ്‌ലാൻഡി'ൽ
സ്വീകരിച്ചു. എന്നാൽ അവയൊന്നും പാരമ്പര്യത്തിന്റെ ശക്തി സ്വരൂപങ്ങളെന്ന നിലയിലല്ല .

ജെസ്സി  വെസ്റ്റൺന്റെ 'From Ritual To  Romance' എന്ന പുസ്തകത്തിലെ
'ഫിഷർകിംഗിന്റെ' കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 'വേസ്റ്റ്‌ലാൻഡ്'എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. ശാപഫലമായി പുരുഷത്വം നഷ്ടട്ടെ മുക്കുവ രാജാവിന്റെ രാജ്യം, രാജാവിനെപ്പോലെ വന്ധ്യമായും ശുഷ്‌കമായും തീർന്ന് ശാപമോചനം കാത്ത് കിടക്കുന്നു. ഇത്തരം ഒരു തരിശുനിലം എലിയറ്റിന്റെ കവിതയിൽ ആധുനിക യൂറോിന്റെ ദുരന്തം ധ്വനിപ്പി ക്കുന്നതാണ്.

'വേസ്റ്റ്‌ലാൻഡി' ന്റെ ആമുഖപദ്യം ശ്രദ്ധിക്കുക. പെടോണിയസ് എന്ന
ലത്തീൻ കവിയുടെ 'സ്റ്റിറിക്കോൺ' എന്ന കൃതിയിലെ 48ാം അധ്യായത്തിലേതാണ് ആ വരികൾ. അതിൽ കുടിയനായ ട്രൈമാൽകിയോ ഭൂതകാലത്തെ അപഹസിച്ചുകൊണ്ടു പറയുന്നതാണത്. അതിൽ സിബിൽ എന്ന പ്രസിദ്ധ പ്രവാചകയുടെ ദുരന്തവും ആത്മദാഹവും പ്രകടമാകുന്നുണ്ട്. സിബിൽ അപ്പോളോ
ദേവന്റെ അനുഗ്രഹത്താൽ മരണമില്ലാതായിത്തീർന്നവളാണ്. എന്നാൽ യുവത്വം വാർന്നുപോയപ്പോൾ  സിബിലിന് അനശ്വരത ഭാരമായിത്തീർന്നു. ജീവിതം മിഥ്യയായി .ഭീകരതയും വൈരസ്യവും അയഥാർത്ഥ്യവും സിബിലിനെ പേടിപ്പെടുത്തി.
ഇത്തരമൊരു ചിത്രം 'വേസ്റ്റ്‌ലാൻഡ്' എന്ന കാവ്യനാമത്തിനു ശേഷം ഉദ്ധരിക്കുകവഴി കാവ്യാന്തർഭാഗത്തേക്ക് ഒരു വാതിൽ തുറക്കുകയാണ് കവി.യഥാർത്ഥത്തിൽ തരിശുഭൂമിയിലെ ജനങ്ങളുടെ പ്രതിനിധിയായിത്തീരുന്ന സിബിൽ, മരണതുല്യമായ ജീവിതവും മൃത്യുദാഹവുമാണ് ആ ആമുഖപദ്യത്തിലൂടെ എലിയറ്റ് സൂചിപ്പിച്ചത്. ഇത്തരം രചനാരീതി യാഥാർത്ഥ്യത്തിന്റെ പരിചിതഭാവം ഇല്ലാതാക്കുകയും എന്നാൽ സമകാലിക ജീവിതത്തെ പ്രത്യക്ഷമാക്കുകയും ചെയ്യുന്നു.

യുദ്ധാനന്തര യൂറോപ്പിൽ രൂപപ്പെട്ട മരണതുല്യമായ ജീവിതവും മൃത്യുദാഹവും തരിശുഭൂമിയിൽ അഞ്ചു ഖണ്ഡങ്ങളായിട്ടാണ് ആവിഷ്‌ക്കരിക്കുന്നത്. ജീവിതത്തിൽ ആശിക്കാൻ ഒന്നുമില്ലാതെപോയ ഒരു ജനതയുടെ ആത്മീയ ജഡതയാണ്അ തിന്റെ അന്തർധാര.

'ശവസംസ്‌കാരം' എന്ന ഒന്നാം ഖണ്ഡത്തിൽ നൈരാശ്യത്തിന്റെയും മൂല്യത്തകർച്ചയുടെയും ആവിഷ്‌കാരം കാണാം. രണ്ടാം ഖണ്ഡം 'ചതുരംഗക്കളി,സ്‌നേഹമെന്ന ഉദാത്തവികാരത്തിന്റെ തകർച്ചയും തളർച്ചയും അവതരിപ്പിക്കുന്നു. 'അഗ്നിപ്രഭാഷണം എന്ന മൂന്നാം ഖണ്ഡത്തിൽ കാമത്തിന്റെ തീനാളങ്ങളെ ജ്വലിപ്പിച്ചു കാണിക്കുന്നു. നാലാം ഖണ്ഡം  'ജലം മൂലം മൃത്യു', നശീകരണ വസ്തുക്കളിൽ സ്വയം മുങ്ങിക്കൊണ്ട് ദുഃസ്ഥിതിയിൽ നിന്നുള്ള മോചനം പ്രതീകാത്മ കമായ പുനർജനിയിലൂടെ അന്വേഷിക്കുന്നു. 'ഇടിനാദം പറഞ്ഞത്' എന്ന അഞ്ചാം ഖണ്ഡത്തിൽ 'ദത്തം, ദയത്വം, ദമ്യത' എന്നിവയിലൂടെ തരിശുഭൂമിയിൽ നിന്നുള്ള മോചനസാധ്യത സൂചിപ്പിക്കുന്നു. ആത് മീയമായ തരിശുകളെ അടയാളം ചെയ്യുന്ന ഈ അഞ്ചു ഖണ്ഡ ങ്ങളേയും ബന്ധിപ്പിക്കുന്നത് മുഖ്യകഥാപാത്രമായ തൈറീസിയസാണ്. തൈറീസിയസിനെറ്റി എലിയറ്റ് തന്നെ എഴു
തിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുമ്പോൾ രചനാപരമായി അദ്ദേഹം കാവ്യാന്തർഭാവത്തെ എങ്ങനെയാണ് സ്വാംശീകരിക്കുന്നതെന്ന് വ്യക്തമാകുന്നു. 'ഇടിനാദം പറഞ്ഞത്' എന്ന അഞ്ചാം ഭാഗത്തിലെ വരികൾ  


 “Ganga was sunken, and the limp leaves
waited for rain, while the black clouds
Gathered distant, over Himavanth
The jungle erouched, humped in Silence
Then spake the thunder’



എല്ലാ സ്ത്രീശക്തികളും ഒരു സ്ത്രീയാകുന്നു, രണ്ടു ലിംഗങ്ങളും തൈറീസിയസിൽ ഒത്തുചേരുന്നു. തൈറീസിയസ് കാണുന്നതെന്തോ, അതാണ് വാസ്തവത്തിൽ കാവ്യത്തിന്റെ 'കാതൽ'. സ്ത്രീയുടേയും പുരുഷന്റേയും വ്യക്തിസത്തകൾ അലിഞ്ഞുചേർന്നിരിക്കുന്ന തൈറീസിയസിൽ, സംസ്‌കാരത്തിന്റെ രൂപാന്തരങ്ങൾ മുഴുവൻ പ്രത്യക്ഷമാക്കിക്കൊണ്ട് യഥാർത്ഥത്തിൽ സമകാലികതയുടെ ജീവിത കാഠിന്യത്തെയാണ് എലിയറ്റ് ചിത്രണം ചെയ്യുന്നത്. ചിരഞ്ജീവിയും ദ്വികാലജ്ഞാനിയുമായ അയാൾ അന്ധനാണ്; പക്ഷേ എല്ലാം കാണുന്നുണ്ട്. ഓരോ അനുഭവത്തിന്റേയും മൂകസാക്ഷിയും ആഖ്യാതാവുമാണ് അയാൾ. ഈ വൈരുദ്ധ്യമാണ് 'വേസ്റ്റ് ലാൻഡി' ൽ മനുഷ്യസാധാരണമായ യുക്തിയുടെ മരണത്തെ പൂർണമാക്കി കാവ്യാത്മകമായൊരു യുക്തി സൃഷ്ടിക്കുന്നത്. തരിശുനിലം കാലങ്ങളിൽ, ദേശങ്ങളിൽ മനുഷ്യമനസ്സുകളിൽ ഇപ്പോഴും എപ്പോഴും സർപ്പിളാകൃതിയിൽ മുക്തഛന്ദസ്സിൽ നീണ്ടുകിടക്കുന്നു.