എലിയറ്റ് ഉഴുതുമറിച്ച തരിശുഭൂമി
ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യാഭിരുചിയെ മാറ്റിമറിച്ച എഴുത്തുകാരനാണ് ടി.എസ്. എല്യറ്റ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ആധുനികതയ്ക്ക് ദൃഢമായ തട്ടകം ഒരുക്കിയ കവിയും വിമർശകനുമായ എലിയറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കാവ്യമാണ്
The Waste Land. ഈ കവിത എലിയറ്റിന് ഒരിക്കലും ഒരു വികാരപ്രകടനമോ രാഷ്ട്രീയ പ്രതികരണമോ ആയിരുന്നില്ല. കാലത്തിന്റെ പ്രതിസ്പന്ദനങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. സിദ്ധാന്തവും കവിതയും ആത്‌മപ്രകാശത്തിന്റെ ആയുധങ്ങളാക്കി ഇരുണ്ടകാലത്തിന്റെ ഗുഹാമുഖങ്ങളിൽ നിന്നുകൊണ്ട് കാലത്തേയും
കവിതയേയും നവീകരിച്ച് ലോകകവിതയിലേക്ക് ഊർജ്ജപ്രവാഹം പ്രസരിച്ചു. ഐ.എ. റിച്ചാർഡ്‌സിന്റെ ഭാഷയിൽറഞ്ഞാൽ എല്ലാ വിശ്വാസങ്ങളുടേയുംവിച്ഛേദനമായി 'വേസ്റ്റ് ലാൻഡ്' ഇന്നും നിലകൊള്ളുന്നു. സ്റ്റീഫൻ സ്‌പെൻഡർപറഞ്ഞതുപോലെ അത് ''നാളിതുവരെയുളവാകാത്ത ഒരു പ്രത്യേക സാഹചര്യത്തെ അതിന്റെ രൂപത്തിലും ശൈലിയിലും ഉൾക്കൊള്ളുന്ന ഒരു കലാകാരന്റെ ബോധപ്രതിഫലനം'' ആയിരുന്നു. പുതിയൊരു കാലത്തെ പുതിയൊരു രീതിയിൽ ആവിഷ്‌ക്കരിച്ചതിന്റെ സാക്ഷ്യമായിരുന്നു 'വേസ്റ്റ് ലാൻഡ്'. ആധുനികതയിലെ പോലെ സന്ദിഗ്ദ്ധതയുടേയും വൈവിദ്ധ്യത്തിന്റേയും കർമ്മഫലമാ
യിരുന്നു എലിയറ്റിനു കവിത.
ശാസ്ത്രരംഗത്തുണ്ടായ വൻ വ്യതിയാനങ്ങളും മാർക്‌സിന്റേയും ഏംഗൽസിന്റെയും ഡാർവിന്റെയും ഫ്രോയ്ഡിന്റെയും സിദ്ധാന്തങ്ങളും പ്രധാനമായും ഇളക്കിമറിച്ചത് പരമ്പരാഗത മതസങ്കല്പത്തെയും അതിന്റെ കേന്ദ്രമായ ദൈവവിശ്വാസത്തെയുമായിരുന്നു. ദൈവത്തിന്റെ മരണം ഇക്കാലത്ത് പ്രഘോഷിക്കപ്പെട്ടു. ജർമ്മൻ ദാർശനികനായ ഫെഡറിക് നീഷെ നിലവിലിരിക്കുന്ന മതരാഷ്ട്രീയ
തത്വസംഹിതകൾ മനുഷ്യന്റെ സ്വതന്ത്രമായ വളർച്ചയ്ക്ക് തട മാണെന്ന് വാദിച്ചു. മനുഷ്യനെ സംബന്ധിച്ച യാഥാർത്ഥ്യം കണ്ടെത്താൻ നിഷെ പ്രയത്‌നിച്ചു.''ദൈവം മരിച്ചു'' എന്ന് അദ്ദേഹം 'ദസ് സ്‌പോക്ക് സരതുഷ്ട്ര'' എന്ന പുസ്തകത്തിൽ എഴുതിയപ്പോൾ തരിശായിത്തീർന്നത് കാലങ്ങൾ പഴക്കമുള്ള വിശ്വാസത്തിന്റെ വിളനിലങ്ങളായിരുന്നു. അത് വലിയൊരാത്മീയ യ ശൂന്യതയാണ്/
ആഘാതമാണ് സൃഷ്ടിച്ചത്. എലിയറ്റ് 'വേസ്റ്റ് ലാൻഡി'ൽ എഴുതിയപോലെ പർവതങ്ങളിൽ ഏകാന്തതപോലുമില്ലാത്ത ശൂന്യത. ഇത് മനുഷ്യന് ഒരു പുതിയ അനുഭവലോകമാണ് തുറന്നുനൽകിയത്. ഇത്തരത്തിൽ ഭൗതികവും ആത്മീയവുമായ അന്തർസംഘർഷവും ഒന്നാം ലോകമഹായുദ്ധവും വലിയ മാനസികപിരിമുറുക്കത്തിലേക്ക് മനുഷ്യനെ തള്ളിയിട്ടു. അഭയസ്ഥാനങ്ങളും മൂല്യങ്ങളും നഷ്ടമായാേൾ ഭീമമായ നൈരാശ്യം മനുഷ്യനെ ഭരിക്കാൻ തുടങ്ങി. ഒരു സിദ്ധാന്തങ്ങൾക്കും ആ നൈരാശ്യത്തിന് പരിഹാരം കണ്ടെത്താനായില്ല. ആ ദുരന്തം സാംസ്‌കാരികമായി ഏറ്റുവാങ്ങിയപ്പൊഴാണ് അതുവരെ ഇളവാകാത്ത ഭാഷയിൽ കലയും സാഹിത്യവും പ്രത്യക്ഷമായത്. അതിൽ മനുഷ്യന്റെ വിശ്വാസപ്രതിസന്ധി പ്രധാനപ്രമേയമായി.
സമൂഹത്തിന്റെ പൊതുധാരയിൽ അലിഞ്ഞുചേരാൻ കഴിയാതെ വരുമ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസികാവസ്ഥയാണ് അന്യതാബോധം.''അന്യനാവുക എന്നാൽ ആത്മ ബോധമുള്ളവനാകുക'' എന്നാണ് കോളിൻ വിൽസൺ
നടത്തിയ നിരീക്ഷണം. അന്യനായിത്തീരുന്ന വ്യക്തി, കടുത്ത ഏകാന്തതയിൽ, മൂഹത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഭ്രഷ്ടനായി, ആത്മബോധത്തിന്റെ അരക്ഷിതത്വത്തിൽ എത്തിച്ചേരുന്നു. ഒറ്റെപ്പെടലുകളിൽ ജീവിച്ചുകൊണ്ട് അസ്തിത്വസാക്ഷാൽക്കാരത്തിനു യത്‌നിക്കുന്ന വ്യക്തിക്ക് അതിനു സാധിക്കാതെ വരുന്ന അവസ്ഥ ഭയജനകമാണ്. ഇത് എല്ലാം അർത്ഥശൂന്യമാണ് എന്ന തോന്നൽ അയാളിൽ ഉണ്ടാക്കുന്നു. നിരർത്ഥകബോധം ഉദാസീന ഭാവത്തിലെക്കാണ് അയാളെ നയിക്കുക. സമൂഹത്തിൽ നിന്നു മാത്രമല്ല, അവനവനിൽ
നിന്നുതന്നെ അന്യവൽക്കരിക്കെടുന്ന അവസ്ഥ. താൻ ആരാണ് എന്നും ആരായാലും ആരുമല്ല എന്ന തിരിച്ചറിവും ഈ ലോകവും താനും അയഥാർത്ഥമാണെന്ന്നു കരുതുമ്പോൾ രൂപംകൊള്ളുന്ന ശൂന്യതാബോധവും മൃത്യുബോധവും പലപ്പോഴും ആഘാതംപോലെ നിറയുന്ന ദുരന്തബോധത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മൃത്യുബോധം മൃത്യുപൂജയായി ചിലപ്പോൾ മാറുന്നു. എലിയറ്റിൻറെ 'വേസ്റ്റ്‌ലാൻഡി' ന്റെ ആന്തരികതയിൽ ഇത്തരം പ്രമേയങ്ങൾ ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട്.
സാമൂഹിക അരക്ഷിതാവസ്ഥയുടെ പ്രതിഫലനമോ സമകാലിക ജീവിത നിരൂപണമോ അല്ല എലിയറ്റിന് 'വേസ്റ്റ്‌ലാൻഡ്' എന്നൊരു വാദമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ഠമായ അനുഭവമാണത്രേ. എലിയറ്റ് സ്വയം വിശദീകരിക്കുന്ന വൈയക്തിക വിലാപത്തിന്റെ അതിരുകൾ വേസ്റ്റ്‌ലാൻഡ് എന്ന പ്രയോഗംതന്നെ ഭേദിക്കുന്നുണ്ട്. ഇതിലെ അഞ്ചു ഖണ്ഡങ്ങൾ ചന്ദ്രമതി എഴുതിയപോലെ തരിശുഭൂമിയിലെ അഞ്ച് പാറക്കല്ലുകൾ പോലെ ദൃഢമായി വേര്‌പെട്ടുനിൽക്കുന്നു. സത്യത്തിൽ ഈ വേറിട്ടുനിൽക്കൽ യുദ്ധാനന്തര യൂറോപ്പിലെ ജീവിതത്തിന്റെ വേറിട്ടുനിൽക്കലാണ്. ആധുനിക കവിത
വിഭജിത മനുഷ്യന്റെ കവിതയാണെന്നും മനസ്സിന്റെ ഒരു ഇരുണ്ട രാത്രിയാണ്അ തെന്നും മൂല്യങ്ങളെല്ലാം അതിൽ കലങ്ങിമറിഞ്ഞിരിക്കുന്നുവെന്നും ജോൺ എം. കോഹൻ പറയുന്നത് 'വേസ്റ്റ്‌ലാൻഡ്' വായിക്കുമ്പോൾ എത്ര ശരിയാണെന്ന് തോന്നിാേകുന്നു. യുദ്ധാനന്തര യൂറോപ്പിൻറെ ജീവിതാവസ്ഥ, ആ ജീവിതാവസ്ഥയിൽ നിലനിൽക്കുന്ന പരിചിതഭാവങ്ങളെ എടുത്തുകളഞ്ഞുകൊണ്ടാണ് എലിയറ്റ് അവതരിപ്പിച്ചത്. സമകാലിക യാഥാർത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കാൻ ഭൂതകാലത്തിൽ നിന്ന് വാക്കുകളും പ്രതീകങ്ങളും 'വേസ്റ്റ്‌ലാൻഡി'ൽ
സ്വീകരിച്ചു. എന്നാൽ അവയൊന്നും പാരമ്പര്യത്തിന്റെ ശക്തി സ്വരൂപങ്ങളെന്ന നിലയിലല്ല .
ജെസ്സി വെസ്റ്റൺന്റെ 'From Ritual To Romance' എന്ന പുസ്തകത്തിലെ
'ഫിഷർകിംഗിന്റെ' കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 'വേസ്റ്റ്‌ലാൻഡ്'എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. ശാപഫലമായി പുരുഷത്വം നഷ്ടട്ടെ മുക്കുവ രാജാവിന്റെ രാജ്യം, രാജാവിനെപ്പോലെ വന്ധ്യമായും ശുഷ്‌കമായും തീർന്ന് ശാപമോചനം കാത്ത് കിടക്കുന്നു. ഇത്തരം ഒരു തരിശുനിലം എലിയറ്റിന്റെ കവിതയിൽ ആധുനിക യൂറോിന്റെ ദുരന്തം ധ്വനിപ്പി ക്കുന്നതാണ്.
'വേസ്റ്റ്‌ലാൻഡി' ന്റെ ആമുഖപദ്യം ശ്രദ്ധിക്കുക. പെടോണിയസ് എന്ന
ലത്തീൻ കവിയുടെ 'സ്റ്റിറിക്കോൺ' എന്ന കൃതിയിലെ 48ാം അധ്യായത്തിലേതാണ് ആ വരികൾ. അതിൽ കുടിയനായ ട്രൈമാൽകിയോ ഭൂതകാലത്തെ അപഹസിച്ചുകൊണ്ടു പറയുന്നതാണത്. അതിൽ സിബിൽ എന്ന പ്രസിദ്ധ പ്രവാചകയുടെ ദുരന്തവും ആത്മദാഹവും പ്രകടമാകുന്നുണ്ട്. സിബിൽ അപ്പോളോ
ദേവന്റെ അനുഗ്രഹത്താൽ മരണമില്ലാതായിത്തീർന്നവളാണ്. എന്നാൽ യുവത്വം വാർന്നുപോയപ്പോൾ സിബിലിന് അനശ്വരത ഭാരമായിത്തീർന്നു. ജീവിതം മിഥ്യയായി .ഭീകരതയും വൈരസ്യവും അയഥാർത്ഥ്യവും സിബിലിനെ പേടിപ്പെടുത്തി.
ഇത്തരമൊരു ചിത്രം 'വേസ്റ്റ്‌ലാൻഡ്' എന്ന കാവ്യനാമത്തിനു ശേഷം ഉദ്ധരിക്കുകവഴി കാവ്യാന്തർഭാഗത്തേക്ക് ഒരു വാതിൽ തുറക്കുകയാണ് കവി.യഥാർത്ഥത്തിൽ തരിശുഭൂമിയിലെ ജനങ്ങളുടെ പ്രതിനിധിയായിത്തീരുന്ന സിബിൽ, മരണതുല്യമായ ജീവിതവും മൃത്യുദാഹവുമാണ് ആ ആമുഖപദ്യത്തിലൂടെ എലിയറ്റ് സൂചിപ്പിച്ചത്. ഇത്തരം രചനാരീതി യാഥാർത്ഥ്യത്തിന്റെ പരിചിതഭാവം ഇല്ലാതാക്കുകയും എന്നാൽ സമകാലിക ജീവിതത്തെ പ്രത്യക്ഷമാക്കുകയും ചെയ്യുന്നു.
യുദ്ധാനന്തര യൂറോപ്പിൽ രൂപപ്പെട്ട മരണതുല്യമായ ജീവിതവും മൃത്യുദാഹവും തരിശുഭൂമിയിൽ അഞ്ചു ഖണ്ഡങ്ങളായിട്ടാണ് ആവിഷ്‌ക്കരിക്കുന്നത്. ജീവിതത്തിൽ ആശിക്കാൻ ഒന്നുമില്ലാതെപോയ ഒരു ജനതയുടെ ആത്മീയ ജഡതയാണ്അ തിന്റെ അന്തർധാര.
'ശവസംസ്‌കാരം' എന്ന ഒന്നാം ഖണ്ഡത്തിൽ നൈരാശ്യത്തിന്റെയും മൂല്യത്തകർച്ചയുടെയും ആവിഷ്‌കാരം കാണാം. രണ്ടാം ഖണ്ഡം 'ചതുരംഗക്കളി,സ്‌നേഹമെന്ന ഉദാത്തവികാരത്തിന്റെ തകർച്ചയും തളർച്ചയും അവതരിപ്പിക്കുന്നു. 'അഗ്നിപ്രഭാഷണം എന്ന മൂന്നാം ഖണ്ഡത്തിൽ കാമത്തിന്റെ തീനാളങ്ങളെ ജ്വലിപ്പിച്ചു കാണിക്കുന്നു. നാലാം ഖണ്ഡം 'ജലം മൂലം മൃത്യു', നശീകരണ വസ്തുക്കളിൽ സ്വയം മുങ്ങിക്കൊണ്ട് ദുഃസ്ഥിതിയിൽ നിന്നുള്ള മോചനം പ്രതീകാത്മ കമായ പുനർജനിയിലൂടെ അന്വേഷിക്കുന്നു. 'ഇടിനാദം പറഞ്ഞത്' എന്ന അഞ്ചാം ഖണ്ഡത്തിൽ 'ദത്തം, ദയത്വം, ദമ്യത' എന്നിവയിലൂടെ തരിശുഭൂമിയിൽ നിന്നുള്ള മോചനസാധ്യത സൂചിപ്പിക്കുന്നു. ആത് മീയമായ തരിശുകളെ അടയാളം ചെയ്യുന്ന ഈ അഞ്ചു ഖണ്ഡ ങ്ങളേയും ബന്ധിപ്പിക്കുന്നത് മുഖ്യകഥാപാത്രമായ തൈറീസിയസാണ്. തൈറീസിയസിനെറ്റി എലിയറ്റ് തന്നെ എഴു
തിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുമ്പോൾ രചനാപരമായി അദ്ദേഹം കാവ്യാന്തർഭാവത്തെ എങ്ങനെയാണ് സ്വാംശീകരിക്കുന്നതെന്ന് വ്യക്തമാകുന്നു. 'ഇടിനാദം പറഞ്ഞത്' എന്ന അഞ്ചാം ഭാഗത്തിലെ വരികൾ
“Ganga was sunken, and the limp leaves
waited for rain, while the black clouds
Gathered distant, over Himavanth
The jungle erouched, humped in Silence
Then spake the thunder’
എല്ലാ സ്ത്രീശക്തികളും ഒരു സ്ത്രീയാകുന്നു, രണ്ടു ലിംഗങ്ങളും തൈറീസിയസിൽ ഒത്തുചേരുന്നു. തൈറീസിയസ് കാണുന്നതെന്തോ, അതാണ് വാസ്തവത്തിൽ കാവ്യത്തിന്റെ 'കാതൽ'. സ്ത്രീയുടേയും പുരുഷന്റേയും വ്യക്തിസത്തകൾ അലിഞ്ഞുചേർന്നിരിക്കുന്ന തൈറീസിയസിൽ, സംസ്‌കാരത്തിന്റെ രൂപാന്തരങ്ങൾ മുഴുവൻ പ്രത്യക്ഷമാക്കിക്കൊണ്ട് യഥാർത്ഥത്തിൽ സമകാലികതയുടെ ജീവിത കാഠിന്യത്തെയാണ് എലിയറ്റ് ചിത്രണം ചെയ്യുന്നത്. ചിരഞ്ജീവിയും ദ്വികാലജ്ഞാനിയുമായ അയാൾ അന്ധനാണ്; പക്ഷേ എല്ലാം കാണുന്നുണ്ട്. ഓരോ അനുഭവത്തിന്റേയും മൂകസാക്ഷിയും ആഖ്യാതാവുമാണ് അയാൾ. ഈ വൈരുദ്ധ്യമാണ് 'വേസ്റ്റ് ലാൻഡി' ൽ മനുഷ്യസാധാരണമായ യുക്തിയുടെ മരണത്തെ പൂർണമാക്കി കാവ്യാത്മകമായൊരു യുക്തി സൃഷ്ടിക്കുന്നത്. തരിശുനിലം കാലങ്ങളിൽ, ദേശങ്ങളിൽ മനുഷ്യമനസ്സുകളിൽ ഇപ്പോഴും എപ്പോഴും സർപ്പിളാകൃതിയിൽ മുക്തഛന്ദസ്സിൽ നീണ്ടുകിടക്കുന്നു.

No comments:
Post a Comment