Take Off എന്ന ചിത്രത്തെ 'കുറിച്ച്'..
ചില പുസ്തകങ്ങളുണ്ട് അവ വായിച്ചില്ലെങ്കിൽ അക്ഷരങ്ങളെ സ്നേഹിക്കുന്നവനു അതൊരു വിങ്ങലാണ്…
അത് പോലെയാണ് ചില സിനിമകളും.. കാണാതിരുന്നാൽ, അനുഭവിക്കാതിരുന്നാൽ ഒരു നഷ്ടമായി തോന്നും.. ടേക്ക് ഓഫ് എല്ലാ അർത്ഥത്തിലും അങ്ങെനയൊരു സിനിമയാണ്. ആദ്യമേ പറയട്ടെ..
നഷ്ടമാക്കരുത്…
കഴിഞ്ഞ iffk യിൽ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു ക്ലാഷ്.പ്രമേയത്തിലും അവതരണത്തിലുമൊക്കെ വേറെ ഏതൊ തലത്തിൽ നിൽക്കുന്ന ഒരു ചിത്രം.. ഒരു പക്ഷേ അഭ്യന്തര കലാപങ്ങളുടെ കൊടും യാഥാർത്ഥ്യങ്ങൾ രണ്ടു സിനിമയിലും വരച്ചുകാട്ടിയിട്ടുണ്ട് എന്ന കാരണമാകാം Take off എന്നെ ക്ലാഷ് നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു..
Clash നൊപ്പം ഒരിക്കലും വരില്ലങ്കിലും പ്രമേയത്തിലും വ്യക്തമായ സാമ്യതയില്ലെങ്കിലും അത്രയ്ക്ക് അസാധാരണമായ ഒരു സിനിമയെ നല്ല രീതിയിൽ ഓർത്തെടുക്കാൻ Take off നു കഴിഞ്ഞു എന്നതിൽ ഞാനെന്ന മലയാളിക്ക് അഭിമാനം തോന്നി... കമ്മട്ടിപ്പാടമൊക്കെ ബ്രസീലിയൻ ചിത്രമായ City Of God ന്റെ വകയിൽ ഒരനിയനായി വരും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടല്ലോ.. അത് പോലെ..
ഒരു സൃഷ്ടി, അതെന്തുമാകട്ടെ ആദ്യമായതു പ്രേക്ഷകനു മുന്നിലേക്ക് അവതരിപ്പിക്കുമ്പോൾ അതിനു താൻ ആഗ്രഹിക്കുന്ന തലത്തിലുള്ള ഒരു സ്റ്റാൻഡേർഡ് വേണമെന്ന് വ്യക്തമായ വാശിയുള്ള സംവിധായകൻ.. അതാണ് ഈ സിനിമയുടെ നട്ടെല്ല്..
മഹേഷ് നാരായാണൻ…. നിങ്ങൾ അത്രയ്ക്ക് അധ്വാനിച്ചിട്ടുണ്ട് എന്ന് ഓരോ ഷോട്ടും വിളിച്ചു പറയുന്നുണ്ട്.. എഡിറ്റർകൂടി ആയതിനാൽ കഥയുടെ പോക്ക് നമ്മളെ ഒരിക്കലും അറിയിച്ചിട്ടില്ല കക്ഷി... രാജേഷ് പിള്ളയുടെ അണിയറയിൽ നിന്നും നമുക്കൊരു നിധി കിട്ടിയെന്നു പറയാം....
ഒരു സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ ഒരിക്കലും കൊംപ്രമൈസ് ചെയ്യാത്ത എഴുത്ത്..
അഭിനേതാക്കൾ എല്ലാം തങ്ങളുടെ നിലവാരം എന്താണെന്നു കൂടുതൽ വ്യക്തമാക്കി തന്നു.. പാർവതിയും ഫഹദും ഇപ്പോഴും മനസ്സീന്നു മായുന്നില്ല.. പണ്ടാരോ പറഞ്ഞ പോലെ "ബുദ്ധി കൊണ്ട് അഭിനയിക്കുന്നവൾ.. "അതാണ് പാർവതി.. വ്യക്തമായ നിലപാടുകൾ റിയൽ ലൈഫിലും ഉള്ളതിന്റെ ഒരു ക്വാളിറ്റി പാർവതിയുടെ കഥാപാത്രങ്ങളിലും കണ്ട് വരാറുണ്ട്…
അതിശയോക്തി ആണെന്നു തോന്നാം. പക്ഷേ ലാലേട്ടനു ശേഷം കണ്ണുകളിൽ ജീവൻ കണ്ടിട്ടുള്ള നടൻ ഫഹദാണ്.. ഒരു ഒഴുക്കാണ് പുള്ളിയുടെ അഭിനയം... നന്നായി പണി അറിയാം..മഹേഷിൽ നിന്നും മനോജിലേക്കുള്ള ട്രാൻസിഷൻ തന്നെ അത് വ്യക്തമാക്കുന്നുണ്ട്..
അന്തിക്കാടിന്റെ സിനിമയിലെ ജയറാമേട്ടനെ പോലെയാണ് രാജേഷ് പിള്ളയോടൊത്തുള്ള ചാക്കോച്ചൻ.
ട്രാഫിക്കും, വേട്ടയും, ഒടുവിൽ ടേക്ക് ഓഫും..
മനോഹരമാക്കി എന്നു തന്നെ പറയണം..
ആസിഫും നന്നായി..
നല്ല ഈണങ്ങളുമായി ഗോപി സുന്ദറും കോപ്പിയടിക്കാതെ മാർക്ക് വാങ്ങി..
പിന്നെ ഛായാഗ്രഹണമൊക്കെ ഇന്റർനാഷണൽ ലെവൽ ഫീൽ ചെയ്തു..
അല്ല അതിപ്പോ ക്യാമറ മാത്രമല്ല മൊത്തമായും ചില്ലറയായും ഇതൊരു ഇന്റർനാഷണൽ "ടേക്ക് ഓഫ് "തന്നെയാണ്..
ഇനിയും പറയട്ടെ കാണാതെ പോകരുത്…
It's Among The Best For Me.
.Infact The “Bestest”....
പിൻകുറിപ്പ്…
ഒരു സാധാരണ മലയാള സിനിമാസ്വാദക എന്ന നിലയ്ക്ക് ഇനിയങ്ങോട്ട് മലയാള സിനിമയ്ക്ക് ശുക്രദശയാണെന്നൊരു തീവ്രമായ തോന്നൽ മനസ്സിൽ പതിഞ്ഞിട്ടുണ്ട്... കാര്യങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ…
പൊട്ടാത്ത പടക്കവും കൊണ്ട് പൂരം കാണിക്കാൻ വന്നവരെ പറഞ്ഞു വിട്ടതിലും ആ ബോധം കാണുന്നുണ്ട്..
ആ "ശനി"യുടെ അപരാധം കൂടിയൊഴിഞ്ഞാൽ
സന്തോഷം...

No comments:
Post a Comment