പരിസ്ഥിതിയുടെ നിലവിളി...
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും
ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീളേൽ, നീരാവി, നൈട്രജൻ ഓക്സൈഡുകൾ എന്നിവ ജീവൻ പരിപോഷിപ്പിക്കുന്നതിവാവശ്യമായ അന്തരീക്ഷതാപം നിലനിർത്തുന്നതിന് അനുപേക്ഷണീയമാണ്. ഇവ അന്തരീക്ഷത്തിൽ ഇല്ലാത്തപക്ഷം അന്തരീക്ഷതാപം -- 330 C ആകുമായിരുന്നു. ഈ വാതകങ്ങളുടെ അമിതപ്രവാഹത്താൽ അസാധാരണമായ രീതിയിൽ ശരാശരി താപനില ഉയരുന്നതിനാണ് ആഗോളതാപവർദ്ധന (Global Warming) എന്നു പറയുന്നത്. ഇന്നിതിന് Global Heating എന്ന പേരും ഉപയോഗിക്കുന്നു. ട്രോപ്പോസ്ഫിയറിൽ (അന്തരീക്ഷത്തിന്റെ താഴെത്തട്ട്) സാധാരണ നിലയിലുള്ള കാർബൺഡൈഓക്സൈഡ് വാതകത്തിന്റെ സാന്ദ്രത 0.035 ശതമാനമാണ്. അതായത് 350 ppm. (ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും മഞ്ഞുകട്ടകളിൽ, കുടുങ്ങിയ വായുകുമിളകളെ പരിശോധിച്ചു തിട്ടപ്പെടുത്തിയാണ് CO2 സാന്ദ്രത മനസ്സിലാക്കിയുരുന്നത്. ഒരു കാലത്ത് ഒരു നൂറ്റാണ്ടുമുമ്പ് 290 ppm ആയിരുന്ന CO2സാന്ദ്രത. ജൈവപദാർത്ഥങ്ങൾ കത്തിക്കുമ്പോൾ ധാരാളം CO2അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു. മോട്ടോർ വാഹനങ്ങളും ഗാർഹിക ഊർജവിനിയോഗവും വ്യവസായശാലകളും ഒക്കെ വർദ്ധിച്ചത് CO2 വർദ്ധനയ്ക്ക് ആക്കംകൂട്ടി. ഭൗമാന്തരീക്ഷത്തിൽ പോയ നൂറ്റാണ്ടിൽ ഉണ്ടായ CO2വർദ്ധന 0.006 ശതമാനം ആയിരുന്നു.
പെട്രോളും പെട്രോളിയം ഉൽപന്നങ്ങളും, പ്രകൃതിവാതകം, കൽക്കരി എന്നിവയെല്ലാം കാർബൺ മോചിപ്പിക്കുന്ന സ്രോതസ്സുകളാണ്. വാഹനങ്ങൾ എയർ കണ്ടിഷനിങ് സംവിധാനങ്ങൾ, വൈദ്യുതോപാധികൾ, ഇലക്ട്രോണിക്
ഉപകരണങ്ങൾ എല്ലാം ഊർജ്ജം വൻതോതിൽ ഉപയോഗിച്ച് കാർബണിനെ ഉത്സർജ്ജിക്കുന്ന ഉറവിടങ്ങളാണ്. ഉരുക്കും സിമന്റും ഉത്പാദിപ്പിക്കുന്ന വ്യവസായശാലകൾ
ഭീമമായ തോതിൽ ഊർജ്ജം ഉപയോഗിക്കുന്നതിനാൽ കാർബൺ ഏറ്റവുമധികം
ബഹിർഗമിപ്പിക്കുന്നത് ഇത്തരം വ്യവസായങ്ങളാണ്. കാർഷികവൃത്തി, വനങ്ങളും മരങ്ങളും വെട്ടിനശിപ്പിക്കുന്നത്, രാസവളപ്രയോഗം
എല്ലാം കാർബണിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കും.
ആഗോളതലത്തിൽ
കപ്പലുകൾ 1100 ടൺ കണികാമാലിന്യങ്ങൾ വർഷംതോറും പുറന്തള്ളുന്നു. ഇന്ന് ലോകമാകമാനം CO2 ഉത്സർജ്ജിക്കുന്നതിന്റെ 3 ശതമാനവും നൈട്രജൻ ഓക്സൈഡ് വാതകത്തിന്റെ
ആഗോള ഉത്സർജ്ജനത്തിൽ 30 ശതമാനവും വരും, അത് കപ്പലുകളിൽ നിന്നാണ്. ഇത് ആഗോള കാലാവസ്ഥയെ മാത്രമല്ല തീരദേശവാസികളേയും പ്രതികൂലമായി ബാധിക്കുന്നു. കാട്ടുതീ, ധൂളിക്കാറ്റുകൾ, ചതുപ്പുകൾ, ജീർണിക്കുന്ന
ജൈവപാഴ്വസ്തുക്കൾ, അഗ്നിപർവതങ്ങൾ എന്നിവയെല്ലാം
പ്രകൃതിദത്ത കാർബൺ ഉറവിടങ്ങളാണ്.
ക്രൂഡ് ഓയിലും കൽക്കരിയും കത്തിക്കുമ്പോഴും അഗ്നിപർവതസ്ഫോടനങ്ങൾ ഉണ്ടാകുമ്പോഴും
ജൈവവസ്തുക്കൾ വിഘടിക്കുമ്പോഴും സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കുന്നു.
1860-ൽ SO2-ന്റെ
അന്തരീക്ഷത്തിലെ അളവ് ഒരു കോടി ടൺ ആയിരുന്നുവെങ്കിൽ
1980-കളിൽ ഒന്നരക്കോടി
ടൺ ആയി ഉയർന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ പുകമഞ്ഞ് സൃഷ്ടിക്കുന്ന
നൈട്രജൻ ഓക്സൈഡുകളും ഉണ്ടാകുന്നുണ്ട്.
ഹരിതഗൃഹവാതകങ്ങളുടെയും
CO2-ന്റെയും അളവ് അന്തരീക്ഷത്തിൽ
കൂടുന്നതിന് ദൂരവ്യാപകമായ
പ്രത്യക്ഷ അനുഭവങ്ങൾ ധാരാളമുണ്ട്. ജലക്ഷാമം, തുടർന്ന് രോഗസാദ്ധ്യത, ആരോഗ്യശുചീകരണസൗകര്യങ്ങളുടെ അപര്യാപ്തത, പോഷണക്കമ്മി തുടങ്ങിയവ അവയിൽ ചിലതാണ്. അന്തരീക്ഷതാപനില ഉയരുമ്പോൾ കാലാവസ്ഥയുടേയും തദ്വാരാ മഴയുടേയും ഏറ്റക്കുറച്ചിലും കാലംതെറ്റിയ വരവും കാലാവസ്ഥയെ അതിന്റെ പാരമ്യത്തിൽ എത്തിക്കുന്നു. വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന
മലിനജലം ജലജന്യരോഗങ്ങൾ
പരത്തുന്ന ഉപാധികൂടിയായിത്തീരുന്നു. വേനൽക്കാലങ്ങളിൽ ശരീരം നിർജ്ജലീകരണത്തിനും വിധേയമാകും. ശുദ്ധജലക്ഷാമവും തജ്ജന്യമായ രോഗങ്ങളുടെ വ്യാപനവും ആണ് കാലാവസ്ഥാവ്യതിയാനം കൊണ്ട് 21-ാം നൂറ്റാണ്ടിൽ ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ ദുരിതം എന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ അക്കാദമിക് കമ്മിഷൻ താക്കീതു നൽകി.
കഴിഞ്ഞ 10 വർഷത്തിനിടെ സമുദ്രജലതാപനിലയിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ 15 ഡിഗ്രി സെൽഷ്യസ് അധികം താപവർദ്ധന ഇന്ത്യാസമുദ്രത്തിൽ അനുഭവപ്പെട്ടു. സമുദ്രജലപ്രവാഹത്തെയും മൺസൂണിനെയും
സ്വാധീനിക്കുന്ന നിർണായക ഘടകമാണിത്. ആർക്ടിക് മേഖലയിലെ സുപ്രധാന കണ്ണിയായിരുന്ന മഞ്ഞുപാലം (Ice
Bridge) അതുവരെ കണക്കുകൂട്ടി
വച്ചിരുന്ന കാലാവധിക്കു
വളരെ മുമ്പുതന്നെ, നിനച്ചിരിക്കാത്ത നിമിഷത്തിൽ, ഉരുകി തറപറ്റിയതിന്റെ
ഫലമായി ഏഷ്യയുടെ കിഴക്കൻ ഭൂപ്രദേശങ്ങളെ
വിഴുങ്ങിയ വെള്ളപ്പൊക്കദുരന്തങ്ങളുടെ സംഖ്യ വർദ്ധിച്ചു, ഒപ്പം സംഹാരതീവ്രതയും. 1751-2000 കാലയളവിൽ
52,400 ടൺ CO2 ഉത്സർജിക്കും.
കേരളത്തിൽ സമീപകാലത്ത്
കടുത്ത വരൾച്ച അനുഭവപ്പെടുകയുണ്ടായി, മുൻകാലങ്ങളെ
അപേക്ഷിച്ച്. പകൽ ചൂട് 0.6ംC-യും രാത്രികാല ചൂട് 0.2ംC-യും ഉയർന്നു. 2018 മാർച്ചിൽ പാലക്കാട്ടും
മറ്റു ജില്ലകളിലും
പകൽ താപനില 42ംC വരെ ഉയർന്നു. സൂര്യാഘാതം ഏറ്റവരും ഉണ്ട്. ഇതിന്റെ മറുപുറമാണ് 2018-ലെ പ്രളയദൂരന്തം.
അന്തരീക്ഷ താപനില 4ംC വർദ്ധിക്കുന്നപക്ഷം ആമസോൺ വനങ്ങളുടെ നല്ലൊരു പങ്കും ഇല്ലാതാകും എന്നാണ് നിഗമനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരയും അതേസമയം വില്ലനുമാണ്
ആമസോൺ എന്നാണ് കാലാവസ്ഥാവിദഗ്ദ്ധരുടെ വിലയിരുത്തൽ. കാരണം കാലാവസ്ഥാവ്യതിയാനത്തിന് ആമസോണിന്റെ സംഭാവന വളരെ വലുതാണ്. കാലാവസ്ഥാ വ്യതിയാനം അതായത് Climate
Change എന്നത് Climate Crisis എന്ന
സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. വൻതോതിലുള്ള വനനശീകരണവും
കാട്ടുതീയും ആമസോൺവനങ്ങളെ
ആപത്സന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
സൗരവികിരണത്തിന്റെ മൂന്നിലൊന്നു ഭാഗം ഊർജ്ജവും സമുദ്രജലം ആവാഹിച്ചു സമുദ്രത്തിനടിയിലേക്ക് കൈമാറും. അന്തരീക്ഷ താപനിലയും കാലാവസ്ഥയും സമതുലനം ചെയ്യുന്ന താപസ്വീകരണിയും
കാലാവസ്ഥാ സന്തുലന ഉപാധിയും സമുദ്രങ്ങളാണ്. താപവർദ്ധനമൂലം സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ ഫലമായി 27 രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
7500 കിലോമീറ്റർ തീരപ്രദേശമുള്ള
ഇന്ത്യയിലെ ജനസാന്ദ്രമായ
പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും.
അന്തരീക്ഷതാപം
പെരുകുമ്പോൾ ചുട്ടുപഴുക്കുന്ന മണ്ണിൽ അവശേഷിക്കുന്ന
ജലാംശത്തിന്റെ അവസാനതുള്ളിവരെ
നീരാവിയായി മാറുകയും അത് മറ്റ് ഭൂപ്രദേശങ്ങളിൽ പേമാരിക്കും
വെള്ളപ്പൊക്കത്തിനും കാരണമാവുകയും
ചെയ്യും. മഞ്ഞുപാളിയും
മഞ്ഞുമലയും ഉരുകും; കാലാവസ്ഥ അത്യന്തം സംഹാരരൗദ്രമാകും; സമുദ്രനിരപ്പ്
ഉയരും; ഇത് ദ്വീപുകളിലേയും തീരപ്രദേശങ്ങളിലേയും ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നു.
താപനിലയിൽ വർഷാവർഷം ഉണ്ടാകാവുന്ന
മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും മുന്നിൽ കണ്ട് വികസനപദ്ധതികൾക്ക് മുൻഗണനയും ഊന്നലും നൽകേണ്ട മേഖലകൾ മുൻകൂട്ടി നിശ്ചയിക്കാൻ
സഹായിക്കുന്ന രീതിയാണ് ഇന്നുള്ളത്. വരൾച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും
മണ്ണിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിക്കണ്ട് പ്രത്യാഘാതങ്ങൾ മുൻകരുതൽ നടപടിക്കു തയ്യാറെടുക്കാനും ഇതുമൂലം സാധിക്കും. നാലഞ്ചു വർഷത്തിലൊരിക്കൽ അനുഭവപ്പെട്ടിരുന്ന വെള്ളപ്പൊക്കവും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വറ്റിവരണ്ട ഭൂമിയും എല്ലാം കാലം തെറ്റിയാണിന്ന് അനുഭവവേദ്യമാകുന്നത്.
മഴക്കാലം കാലഗണനയ്ക്കനുസൃതമായിരുന്നു. എന്നാൽ ക്രമംതെറ്റിയെത്തുന്ന അകാലമഴ മണ്ണും വീടും സ്വത്തും മാത്രമല്ല, ജീവനെക്കൂടി കൂട്ടത്തോടെ
അപഹരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഭാവികാല അപകടമല്ല, വർത്തമാനകാലാനുഭവമാണ്. ലക്ഷക്കണക്കിനാളുകൾ ഇന്ന് ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരാണ്.



No comments:
Post a Comment